പുതിയ ജിഎസ്ടി നിരക്കുകൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിതല സമിതി, ഇനിമുതൽ ജിഎസ്ടിക്ക് രണ്ട് സ്ലാബുകൾ.

ന്യൂഡൽഹി: പുതിയ ജിഎസ്ടി നിരക്കുകൾക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിതല സമിതി. 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ചു. ഇനിമുതൽ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക.

കേന്ദ്ര മന്ത്രിമാരുടെ ഉപസമിതിയാണ് ഇപ്പോൾ ഇത് അംഗീകരിച്ചിരിക്കുന്നത്. ജിഎസ്ടി കൗൺസിലിൽ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്. നിലവിൽ 12 ശതമാനം നികുതിയുള്ള ഇനങ്ങളിൽ ഭൂരിപക്ഷവും 5% സ്ലാബിൽ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബിൽ ഉൾപ്പെടും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു ഇതിന് പിന്നാലെയാണ് ഇപ്പോൾ തീരുമാനം ഉണ്ടായിരിക്കുന്നത്.

ആഢംബര കാറുകളുടെ നികുതി 40 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തിയേക്കുമെന്നാണ് സൂചന. ആരോഗ്യ ഇൻഷുറൻസുകൾക്ക് ജിഎസ്ടി ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അന്തിമതീരുമാനം ജിഎസ്ടി കൗൺസിലിൽ ഉണ്ടാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !