ഇന്ത്യൻ ഭക്ഷണരീതികളിൽ ഒരു പ്രധാന ഘടകമാണ് കറിവേപ്പില. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ള കറിവേപ്പില ഫ്‌ലാവോനോയിഡുകൾ, വിറ്റാമിൻ സി, എ എന്നിവയാൽ സമ്പന്നമാണ്, ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ എതിർത്ത് ആരോഗ്യം പരിപാലിക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദം കുറയ്ക്കാൻ കറിവേപ്പില സഹായിക്കും. ഒരുപാട് ഗുണങ്ങളുള്ള കറിവേപ്പില തടി കുറക്കാനും സഹായിക്കും. ഡയബറ്റിസ് രോഗികൾക്ക് കറിവേപ്പില ചൂടുവെള്ളത്തിൽ തിളപ്പിച്ച് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും. കറിവേപ്പിലയുടെ സത്ത് ആമാശയത്തിലെ എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.ശരീര ഭാരം കുറക്കാൻ സഹായിക്കാൻ ഈ ഇലക്ക് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി-ഓബെസിറ്റി, മെറ്റബോളിക് ബൂസ്റ്റർ ഗുണങ്ങൾ കൊഴുപ്പ് കുറയ്ക്കാൻ ഫലപ്രദമാണ്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്. കറിവേപ്പിലയിൽ കാർബസോൾ അൽക്കലോയിഡ് അടങ്ങിയിട്ടുണ്ട്, ഇത് ദഹനേന്ദ്രിയങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.ഫാറ്റി ആസിഡുകൾ വിഘടിപ്പിച്ച് കൊഴുപ്പ് ശേഖരണം തടയുന്നു.ഇത് തടി കുറയ്ക്കാൻ സഹായിക്കുന്നു. ഇതിന് പുറമേ ദഹനം മെച്ചപ്പെടുന്നത് ശരീരത്തിലെ മാലിന്യങ്ങൾ പുറന്തളളാനും ഇതിലൂടെ തടി കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.