ക്രൈംബ്രാഞ്ചിനു മുന്നിൽ കുറ്റസമ്മതം,സ്വർണ്ണവും വാഹനവും വാങ്ങിയതായി പ്രതികൾ

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽനിന്ന് പണം തട്ടിയ കേസിൽ മുൻ ജീവനക്കാർ കുറ്റം സമ്മതിച്ചതായി പോലീസ്.

മൂന്നു പ്രതികളിൽ കഴിഞ്ഞ ദിവസം കീഴടങ്ങിയ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിനു മുന്നിൽ കുറ്റസമ്മതം നടത്തിയത്. പ്രതികളെ സ്ഥാപനത്തിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് ഇരുവരും തട്ടിപ്പു നടത്തിയതായി സമ്മതിച്ചത്.

ക്യുആർ കോഡ് വഴിയാണ് ഇരുവരും പണം തട്ടിയെടുത്തിരുന്നത്. 40 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതേവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കടയിലെത്തുന്നവർക്ക് പണമയയ്ക്കാനായി ഇവരുടെ അക്കൗണ്ടിന്റെ ക്യുആർ കോഡ് നൽകിയാണ് പണം തട്ടിയെടുത്തിരുന്നത്. കൃത്യമായ ബില്ലും നൽകിയിരുന്നില്ല. 

അതേസമയം, കടയിൽ ലഭിക്കുന്ന പണം ഇവർ ദിയാ കൃഷ്ണയ്ക്കു കൈമാറിയിരുന്നു. വിനീത, രാധാകുമാരി, ദിവ്യ എന്നിവർ അവരവരുടെ അക്കൗണ്ടിലേക്കുതന്നെയാണ് പണം സ്വീകരിച്ചിരുന്നത്. പിന്നീട് ഈ പണം മൂവരും പങ്കിട്ടെടുക്കുകയായിരുന്നു. യുപിഐ അക്കൗണ്ടുകൾ വഴിയാണ് ഇവർ പരസ്പരം പണം കൈമാറിയിരുന്നത്.

തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമുപയോഗിച്ച് സ്വർണവും സ്കൂട്ടറും വാങ്ങിയതായും ഇവർ അന്വേഷണസംഘത്തോടു പറഞ്ഞു. സ്കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാധയുടെ ഭർത്താവിന്റെ കൈയിലുണ്ടായിരുന്ന സ്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.

ജീവനക്കാരികൾ ദിയയുടെ സ്ഥാപനത്തിൽനിന്ന് ക്യുആർ കോഡ് ഉപയോഗിച്ച് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ജീവനക്കാരികൾ പണം തട്ടിയെടുത്തതിനു തെളിവുണ്ടെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഇതു ശരിവെക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകൾ. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത് ജീവനക്കാരികളാണ്. കേസിൽ ഇനി പിടികൂടാനുള്ള ദിവ്യക്കായുള്ള അന്വേഷണം തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !