നഴ്സിങ് കോഴ് തട്ടിപ്പ്,സ്വകാര്യ നഴ്സിങ് കോളേജിലെ മുൻപ്രിൻസിപ്പൽ ഒരുകോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയതായി കണ്ടെത്തി

എലത്തൂർ: നഴ്സിങ് കോഴ്സിന് അഡ്മിഷൻ തരപ്പെടുത്താമെന്ന്‌ വാഗ്ദാനംനൽകി പണംവാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത സ്വകാര്യ നഴ്സിങ് കോളേജിലെ മുൻപ്രിൻസിപ്പൽ ഒരുകോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയതായി കണ്ടെത്തി.

ഇയാൾ നടത്തിയ തട്ടിപ്പിന്റെ വ്യാപ്തികൂടാനാണ് സാധ്യതയെന്ന് എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് പറഞ്ഞു. ഒട്ടേറെപ്പേർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്.

കൊല്ലം കോട്ടങ്കര കാരെക്കോട് വെങ്ങശ്ശേരി വീട്ടിൽ എസ്. ബിനു (54) പ്രിൻസിപ്പലായി ജോലിചെയ്ത നഗരത്തിലെ സ്ഥാപനത്തിലെ വിദ്യാർഥികളിൽനിന്ന് ഇന്റേണൽ മാർക്ക് കൂടുതൽ നൽകുന്നതിനും പണംവാങ്ങിയതായി പോലീസിന് വിവരംലഭിച്ചിട്ടുണ്ട്. റിമാൻഡിൽക്കഴിയുന്ന ഇയാളുടെപേരിൽ പോലീസ് വീണ്ടും വഞ്ചനക്കേസെടുത്തു. താമരശ്ശേരി തച്ചംപൊയിൽ കനിമ്മൽ വീട്ടിൽ എ.സി. മുഹമ്മദ് ജാസിന്റെ പരാതിയിലാണ് പുതിയകേസ്.

ബിഎസ്‌സി നഴ്സിങ്ങിന് അഡ്മിഷൻ വാങ്ങിത്തരാമെന്നുപറഞ്ഞാണ് വിദ്യാർഥികളുടെ രക്ഷിതാക്കളിൽനിന്ന് വൻതുക തട്ടിയെടുത്തത്. തട്ടിപ്പുനടത്താൻ ജില്ലയിലുടനീളം വിപുലമായ നെറ്റ്‌വർക്ക് ഇയാൾക്കുണ്ടായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.

കൊയിലാണ്ടി, മേപ്പയ്യൂർ, തലക്കുളത്തൂർ, താമരശ്ശേരി ഭാഗങ്ങളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളും ഉദ്യോഗാർഥികളുമാണ് നിലവിൽ പരാതിയുമായി പോലീസിനെ സമീപിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !