വാഷിങ്ടൻ: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു മേൽ ഇരട്ടത്തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുമാനിച്ചതു വ്യക്തിപരമായ നീരസം കാരണമാണെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസ്.
ട്രംപ് അവകാശപ്പെടുന്നതു പോലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതല്ല ഇരട്ടത്തീരുവ ചുമത്താനുള്ള കാരണം. ഇന്ത്യ–പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ അനുവദിക്കാത്തതിന്റെ നീരസമാണ് തീരുമാനത്തിനു പിന്നിലെന്നു ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷത്തിൽ മധ്യസ്ഥനായി ഇടപെടണമെന്നും ഇത് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള അവസരമാക്കണമെന്നുമായിരുന്നു ട്രംപിന്റെ ആഗ്രഹമെന്നു റിപ്പോർട്ടിൽ പറയുന്നു.എന്നാൽ, പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ ഒരു മൂന്നാംകക്ഷി ഇടപെടാൻ ഇന്ത്യ ഒരിക്കലും അനുവദിക്കുകയില്ല. ഇതോടെ ട്രംപിനുണ്ടായ വ്യക്തിപരമായ നീരസമാണ് ഇരട്ടത്തീരുവ ചുമത്തിയതിനു പിന്നിൽ –ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.ട്രംപിന്റെ ഭരണം കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ, ഇന്ത്യയോടുള്ള വ്യക്തിപരമായ നീരസം കൊണ്ടു ചെന്നെത്തിച്ചത് മണ്ടത്തരങ്ങളിൽ
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 29, 2025









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.