കേരളം ഓരോ കാര്യത്തിനും ലോകത്തിന് തന്നെ മാതൃകയാകാറുണ്ട്. ഇപ്പോഴിതാ വയോജനങ്ങളെ ചേർത്തുനിർത്തുന്നതിലും മുന്നേറുകയാണ് കേരളം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വയോജനങ്ങൾക്കായി കമീഷൻ രൂപീകരിച്ചത്.
വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായാണ് കേരള സംസ്ഥാന വയോജന കമീഷൻ രൂപീകരിച്ചിരിക്കുന്നത്. 2024 ഡിസംബർ 21ന് പ്രാബല്യത്തിൽ വന്നു. സംസ്ഥാന നിയമസഭ പാസാക്കിയ വയോജന കമീഷൻ ആക്ടിന് 2025 ഏപ്രിൽ 24ന് ഗവർണറുടെ അനുമതി ലഭിക്കുകയും ഏപ്രിൽ 25ന് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കുകയും ചെയ്‌തതോടെ കമീഷൻ നിയമനത്തിനുള്ള എല്ലാ കടമ്പകളും മാറികടന്നിരുന്നു. കമീഷൻ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുകയായിരുന്നു അടുത്ത നടപടിവയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ നൽകുന്നതിനും വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കുന്നതിനും അവരുടെ കഴിവുകളും പരിചയസമ്പത്തും സമൂഹത്തിന് പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിനും അവകാശസംരക്ഷണം ഉറപ്പുവരുത്തുന്നതിനായുമാണ് കമീഷൻ രൂപീകരിക്കുന്നതെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. കേരള സംസ്ഥാന വയോജന കമീഷൻ ആക്ട് എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുക.കേരളത്തിൽ വനിതാ കമീഷൻ 1995ൽ നിലവിൽ വന്നു. ബാലാവകാശ സംരക്ഷണ കമീഷൻ 2013ലും യുവജന കമീഷൻ 2014ലും രൂപീകൃതമായി. വർദ്ധിച്ചുവരുന്ന വയോജനങ്ങളു ടെ എണ്ണവും അവരുടെ പ്രത്യേക പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഒരു വയോജന കമീഷൻ രൂപീകരിക്കണമെന്ന ആവശ്യം സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ (SCPWA) വർഷങ്ങളായി സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഉന്നയിച്ചിരുന്നു. തുടർച്ചയായ സമ്മർദവും അതോടൊപ്പം കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ വയോജന സൗഹൃദ നയവുമാണ് കമീഷൻ യാഥാർഥ്യമാക്കുവാൻ സഹായിച്ചത്കേരളം ലോകത്തിന് മാതൃക, വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി വയോജന കമീഷൻ
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 29, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.