റോം: തന്റെയും മറ്റു സ്ത്രീകളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ഒരു അശ്ലീല വെബ്സൈറ്റില്‍ പ്രചരിപ്പിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി.
ഇത് തനിക്ക് 'അറപ്പുളവാക്കുന്നു' എന്ന് വിശേഷിപ്പിച്ച അവര്‍, കുറ്റവാളികളെ കടുത്ത ശിക്ഷയ്ക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു.ജോര്‍ജിയ മെലോനി, അവരുടെ സഹോദരി അരിയാന, പ്രതിപക്ഷ നേതാവ് എല്ലി ഷ്ലീന്‍ എന്നിവരുടെ എഡിറ്റ് ചെയ്തതും മോര്‍ഫ് ചെയ്തതുമായ ചിത്രങ്ങള്‍ മോശം അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിച്ചിരുന്നു.സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റ് പൊതുവിടങ്ങളില്‍ നിന്നും എടുത്ത ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റില്‍ പ്രചരിപ്പിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ സൈറ്റിന്റെ നടത്തിപ്പുകാര്‍ പ്ലാറ്റ്ഫോം അടച്ചുപൂട്ടിയിരുന്നു. ഉപയോക്താക്കള്‍ ദുരുപയോഗം ചെയ്തുവെന്നാണ് നടത്തിപ്പുകാരുടെ വിശദീകരണം.'അധിക്ഷേപിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അതിക്രമത്തിന് ഇരയാവുകയും ചെയ്ത എല്ലാ സ്ത്രീകള്‍ക്കും എന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഇക്കാലത്തും ഒരു സ്ത്രീയുടെ അന്തസ്സ് ചവിട്ടിമെതിക്കുന്നതും, അജ്ഞാതനാമത്തിലോ കീബോര്‍ഡിന്റെ മറവിലോ ഇരുന്ന് ലൈംഗികവും നീചവുമായ അധിക്ഷേപങ്ങള്‍ കൊണ്ട് അവളെ ലക്ഷ്യം വെക്കുന്നതും സാധാരണവും നിയമാനുസൃതവുമാണെന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ടെന്നത് നിരാശാജനകമാണ്' ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.