എസ്എൻഡിപി യോഗം ശാഖ തല നേതൃസംഗമം. ആഗസ്റ്റ് 16ന് രാമപുരത്ത്

പാലാ:എസ്. എൻ. ഡി.പി യോഗം ശാഖാ തല നേതൃത്വ സംഗമം 2025 ആഗസ്റ്റ് 16 ന് രാവിലെ 9 മുതൽ രാമപുരം മൈക്കിൾ പ്ലാസ്സാ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്നും, കടുത്തുരുത്തി  ,മീനച്ചിൽ യൂണിയനുകളുടെ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

കടുത്തുരുത്തി  ,മീനച്ചിൽ യൂണിയനുകളിലെ ശാഖ ഭാരവാഹികൾ, വനിതാ സംഘം ഭാരവാഹികൾ, യൂത്ത് മൂവ്മെൻറ് ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ,മറ്റ് പോഷക സംഘടന നേതാക്കൾ, ഉൾപ്പെടെ 2200 ഓളം  പ്രതിനിധികളാണ് ഈ നേതൃസംഗമത്തിൽ പങ്കെടുക്കുന്നത്. 

എസ്.എൻ.ഡി.പി  യോഗത്തിൻറ് അടിത്തട്ടിലുള്ള സംഘടന സംവിധാനമായ കുടുംബ യൂണിറ്റ് ഭാരവാഹികൾ വരെ പങ്കെടുക്കുന്ന നേതൃസംഗമം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി. വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.  പ്രസിഡൻറ് എം. എൻ. സോമൻ വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അറയ ക്കണ്ടി സന്തോഷ് എന്നിവർ സംസാരിക്കും.

നേതൃ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി യൂണിയൻ നേതാക്കൾ. സി എം  ബാബു,ഓ. എം.സുരേഷ് ഇട്ടിക്കുന്നിൽ,പ്രസാദ് ആരിശ്ശേരി,  സജീവ് വയലാ, അനീഷ് പുല്ലുവേലി, സി.റ്റി രാജൻ, കെ. ജി സാബു കൊടൂർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !