ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിനെ ആധുനികവത്കരിക്കാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ.
പുതിയ സാങ്കേതികവിദ്യകളും ആയുധങ്ങളുമൊക്കെ നല്കി സംഘടനയെ ഉടച്ചുവാര്‍ക്കാനാണ് പാകിസ്താന്റെ പദ്ധതിയെന്നാണ് എന്‍ഡിടിവി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.ആയുധങ്ങള്‍ ജയ്ഷെ മുഹമ്മദിന് പരമ്പരാഗത ആയുധങ്ങള്‍ക്ക് പകരം ആധുനിക ആയുധങ്ങൾ നല്‍കാനാണ് ഐഎസ്ഐ ഉദ്ദേശിക്കുന്നതെന്നാണ് ഇന്റലിജന്‍സിന് വിവരങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി പറയുന്നത്.നിലവില്‍ അസോള്‍ട്ട് റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, തോളില്‍ വെച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് ലോഞ്ചറുകള്‍ എന്നിങ്ങനെയുള്ള ആയുധങ്ങളാണ് ജയ്ഷെ മുഹമ്മദ് ഉപയോഗിക്കുന്നത്. ഇതിനൊപ്പം ക്വാഡ്കോപ്റ്ററുകള്‍, ഡ്രോണുകള്‍, ഡിജിറ്റല്‍ വാര്‍ഫെയര്‍ സംവിധാനങ്ങള്‍ എന്നിവ ഉപയോഗിക്കാനുള്ള പരിശീലനവും ആയുധങ്ങളും ഐഎസ്ഐ ലഭ്യമാക്കും.2001ലെ പാര്‍ലമെന്റ് ഭീകരാക്രമണം, 2019ലെ പുല്‍വാമ ഭീകരാക്രമണം എന്നിവ നടത്തിയത് ജയ്ഷെ ഭീകരവാദികളാണ്. പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യ ജയ്ഷെയുടെ ഭീകരകേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു.പാക് സൈന്യത്തിന്റെ പ്രത്യേക വിഭാഗമാണ് ജയ്ഷെ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നത്. ഇവര്‍ക്കുള്ള ആയുധങ്ങള്‍ കരിഞ്ചന്തകളില്‍ നിന്ന് സംഭരിക്കും.
ഇതിനായി ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബ് വഴി ഇടപാടുകള്‍ നടത്തുമെന്നാണ് വിവരം. ജയ്ഷെയുടെ സഖ്യകക്ഷിയെന്ന് കരുതപ്പെടുന്ന തെഹ്രികെ താലിബാന് പാകിസ്താന് എന്ന പാക് താലിബാന് നിലവില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്.
പാക് താലിബാന് ഖൈബര്‍ പക്തൂണ്‍ഖ്വയില്‍ പാക് ഭരണകൂടത്തിനെതിരെയാണ് ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍, ആശയപരമായ സഹകരണം ഇരുസംഘടനകളും പുലര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ് ഇത്.ജയ്ഷെയ്ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ പകുതിയിലേറെയും ആയുധങ്ങള്‍ക്കായാണ് ചെലവാക്കാറുള്ളത്. പ്രതിവര്‍ഷം 80 മുതല്‍ 90 കോടി പാകിസ്താനി രൂപയാണ് ലഭിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനവും ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണ് സംഘടനയിലേക്കെത്തുന്നതെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇങ്ങനെ ലഭിക്കുന്ന പണം ഡിജിറ്റല്‍ വാലറ്റുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇവയുപയോഗിച്ചാണ് ആയുധങ്ങള്‍ വാങ്ങുന്നതും ഇന്ത്യയിലെ ഭീകരവാദികള്‍ക്ക് പണം കൈമാറുന്നതും.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.