തിരുവനന്തപുരം∙;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം ഗൗരവുള്ള വിഷയമായാണ് കേരള സമൂഹം ഏറ്റെടുത്തിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അത്തരമൊരാള്‍ ആ സ്ഥാനത്ത് ഇരിക്കരുതെന്ന പൊതു അഭിപ്രായമാണ് ഉയര്‍ന്നിരിക്കുന്നത്.
പക്ഷെ ആ നിലയല്ല വന്നിരിക്കുന്നത്. രാഹുലിന് എത്ര നാള് പിടിച്ചു നില്ക്കാന് കഴിയുമെന്ന് അറിയില്ലെന്നും ഒന്നിലധികം സംഭവങ്ങളെപ്പറ്റിയാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘‘ഒരു സംഭാഷണത്തില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിനെപ്പറ്റിയും, അല്ലെങ്കില്‍ ആ യുവതിയെ കൊല്ലാന്‍ വേണ്ട സമയത്തെക്കുറിച്ചുള്ള പരാമര്‍ശവുമൊക്കെ പുറത്തുവന്നിരുന്നു.എത്രമാത്രം ക്രിമിനല്‍ രീതിയാണു വരുന്നതെന്നാണു കാണേണ്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്ന അംഗീകാരത്തിന് അപവാദം വരുത്തുന്ന ചില കാര്യങ്ങള്‍ സംഭവിച്ചു. എന്നാല്‍ ഇത്രത്തോളം പോയ ഒരു കാര്യം ഇതുവരെ നമ്മുടെ അനുഭവത്തില്‍ ഇല്ല. കോൺഗ്രസ് ശക്തമായ നിലപാട് സ്വീകരിക്കേണ്ടതായിരുന്നു. വ്യത്യസ്ത അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഉള്ളത്. വിഷയം അംഗീകരിക്കാന്‍ കഴിയില്ലെന്നു പലരും പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാന്യത നഷ്ടപ്പെടുന്നുവെന്ന ദുഃഖം പലരും പ്രകടിപ്പിച്ചു.ഇത്രയെല്ലാം കാര്യങ്ങള്‍ക്കു നേതൃത്വം കൊടുത്ത ആളെ സംരക്ഷിക്കാന്‍ തയാറാകുന്ന നില പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നു.’’ – മുഖ്യമന്ത്രി വ്യക്തമാക്കി. ‘പ്രകോപിതനായി അദ്ദേഹം എന്തെല്ലാമോ വിളിച്ചു പറയുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതിന്റെ വികാരം ഉള്‍ക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടിയിരുന്നത്.
കുറ്റാരോപിതരെ വഴിവിട്ട് ന്യായീകരിക്കുന്നത് അവരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. രാഷ്ട്രീയത്തിന് അപമാനമായ കാര്യമാണ് സംഭവിച്ചിരിക്കുന്നത്. പരാതി നല്‍കുന്നവര്‍ക്കു സംരക്ഷണം നല്‍കും. നിയമപരമായ നടപടികള്‍ പൊലീസ് സ്വീകരിക്കും.’’ – മുഖ്യമന്ത്രി പറഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.