അതിസുരക്ഷ ജയിലിൽ എത്തിയ ഗോവിന്ദച്ചാമി പുതിയ ലുക്കിൽ : മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു

തൃശൂർ : തൃശൂരിലെ അതിസുരക്ഷ ജയിലിൽ എത്തിയ ഗോവിന്ദച്ചാമി മുടി പറ്റെ വെട്ടി. മീശയും താടിയും വടിച്ചു. കണ്ണൂർ ജയിലിൽ ആയിരുന്നപ്പോൾ ഷേവിങ്‌ അലർജിയായതിനാലാണ് താടി വടിക്കാത്തതെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴിയായി പുറത്തുവന്നിരുന്നത്.

എന്നാൽ തനിക്ക് അലർജി ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കണ്ണൂർ ജയിലിലെ അധികൃതർ തന്നോട് ഷേവ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് ഗോവിന്ദച്ചാമി ഇപ്പോൾ പറയുന്നത്. 

ജയിലിലെ ഒന്നാമത്തെ സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ മറ്റു പ്രതികളില്ല. ഈ സെല്ലിനു നേരേ എതിർവശത്തുള്ള ഔട്ട് പോസ്റ്റിൽ രണ്ടു ജയിൽ ഉദ്യോഗസ്ഥരുടെ നിരീക്ഷണം സദാസമയവുമുണ്ട്. ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജയിൽ ഡിജിപി ഗോവിന്ദച്ചാമിയുടെ സെൽ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു.

ജൂലൈ 25ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമിയെ, തളാപ്പറമ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. ഇതിനു ശേഷം സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിറ്റേന്നു തന്നെ ഗോവിന്ദച്ചാമിയെ തൃശൂരിലേക്ക്‌ മാറ്റി.

ജയിൽ അധികൃതർ ഇയാളെ ചട്ടം പഠിപ്പിക്കുകയാണെന്നാണ് വിവരം. ജയിൽ ചട്ടം അനുസരിച്ച് പ്രതികൾ മുടിവെട്ടണമെന്നും അതിനാലാണ് ഗോവിന്ദച്ചാമിയുടെ മുടി വെട്ടിച്ചതെന്നും ജയിൽ അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു. ഇതുവരെ ഗോവിന്ദച്ചാമിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും അധികൃതർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !