അബുദാബി : അൽ ദന്നാ സിറ്റിയിൽ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു. തെലങ്കാനയിൽ നിന്നുള്ള സയിദ് വഹീദും ഭാര്യ സന ബീഗവുമാണ് മരിച്ചത്. ഇവരുടെ മൂന്നു കുട്ടികൾ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഒരു കുട്ടിയുടെ നിലഗുരുതരമാണ്. ഇളയ കുട്ടിക്ക് 4 മാസം മാത്രമാണു പ്രായം. അഞ്ച് വയസ്സ്, 11 വയസ്സ് എന്നിങ്ങനെയാണ് മറ്റ് കുട്ടികളുടെ പ്രായം വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം ഉണ്ടായതെന്നാണ് വിവരം.അപകട കാരണം വ്യക്തമല്ല.സയിദ് വഹീദ് 2018 മുതൽ യുഎഇയിൽ സൈബർ സെക്യൂരിറ്റിയിലാണു ജോലി ചെയ്തിരുന്നത്. ഇവർ അൽ ദഫ്രയിലാണ് താമസിച്ചിരുന്നത്.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിരുന്നു. എംബസി അധികൃതർ മാനുഷിക പരിഗണന നൽകി നടപടികൾ വേഗത്തിലാക്കി ദമ്പതികളുടെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു സംസ്കരിച്ചു.
അതേസമയം, കുട്ടികളുടെ സംരക്ഷണം ബന്ധുക്കൾ ഏറ്റെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളിൽ ഒരാൾ അമ്മയെ തിരക്കിയതായി ബന്ധുക്കൾ പറഞ്ഞു. ഇത് ഏറെ ഹൃദയഭേദകമായ കാഴ്ചയായിരുന്നു. സയ്യിദ് വഹീദിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും ദുഃഖം രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടു. കുട്ടികൾക്ക് വേണ്ടി പ്രാർഥിക്കാനും അവർ അഭ്യർഥിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.