ട്രംപ് - മസ്‌ക് തർക്കം രൂക്ഷം; കടയും പൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പൊയ്‌ക്കോയെന്ന് ട്രംപ്, പുതിയ പാർട്ടി രൂപീകരിക്കുമെന്ന് മസ്‌ക്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇലോൺ മസ്‌കും തമ്മിലുള്ള തർക്കം അതിരൂക്ഷമാകുകയാണ്. 

ട്രംപ് കൊണ്ടുവന്ന ബിഗ് ബ്യൂട്ടിഫുൾ ടാക്‌സ് ബില്ലിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തെറ്റിയത്. ബിൽ ശുദ്ധ വിഡ്ഡിത്തരവും യുഎസിന് വിനാശകരവുമാകുമെന്നാണ് മസ്‌ക് പ്രതികരിച്ചത്. എന്നാല്‍ യുഎസ് സർക്കാരിന്റെ ചെലവുകൾ വെട്ടിച്ചുരുക്കുന്നത് ലക്ഷ്യമിട്ടാണ്  ബിൽ കൊണ്ടുവന്നത് എന്ന് ട്രംപ് പറയുന്നു.

ബിൽ പാസായാൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്ക് ബദലായി താൻ അമേരിക്കൻ പാർട്ടി രൂപീകരിക്കുമെന്നും മസ്‌ക് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കുന്ന പുതിയ പാർട്ടിയാണ് തന്റെ ലക്ഷ്യമെന്നും സ്‌പേസ് എക്‌സ്, ടെസ്ല, എക്‌സ് എന്നിവയുടെ മേധാവി  മസ്‌ക് വ്യക്തമാക്കി

ശക്തമായ ഭാഷയിൽ ട്രംപ് ഇതിനോട്  തിരിച്ചടിച്ചു. താന്‍ ഇലക് ട്രിക്സ് വാഹനങ്ങൾക്ക് എതിരാണെന്ന് മസ്‌കിന് അറിയാമായിരുന്നു. യുഎസ് ചരിത്രത്തിൽ മറ്റാരേക്കാളും സബ്‌സിഡി കിട്ടിയത് മസ്‌കിനാണ്. സബ്‌സിഡി ഇല്ലായിരുന്നുവെങ്കിൽ മസ്‌ക് റോക്കറ്റ് ഉണ്ടാക്കുകയോ സാറ്റലൈറ്റ് ലോഞ്ച് നടത്തുകയോ ചെയ്യുമായിരുന്നില്ല.

ഒരു  ഇവിയും ഇവിടെ നിർമിക്കില്ല. കടയും പൂട്ടി മസ്‌കിന് സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരുമായിരുന്നു. അമേരിക്കക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നുവെന്നും ഇവി നല്ലതായിരിക്കും എന്നാൽ അത് വാങ്ങണമെന്ന് അമേരിക്കയില്‍ ആരെയും നിർബന്ധിക്കാൻ പറ്റില്ല  ട്രംപ് പറഞ്ഞു. 


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !