ഭോപ്പാൽ : പങ്കാളിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിലെ ഗായത്രി നഗറിലാണ് സംഭവം നടന്നത്. റിതിക സെൻ (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സച്ചിൻ രജ്പുത് (32) എന്ന യുവാവ് പൊലീസ് പിടിയിലായി. പങ്കാളിയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ജൂൺ 27നാണ് കൊലപാതകം നടന്നത്. സച്ചിൻ തൊഴിൽ രഹിതനാണ്. റിതിക സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. കമ്പനി ഉടമയുമായി റിതികയ്ക്കു ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. മൃതദേഹം ഒരു പുതപ്പിൽ പൊതിഞ്ഞ് കട്ടിലിൽ ഇട്ടശേഷം ആ മുറിയിൽതന്നെ സച്ചിൻ കഴിച്ചുകൂട്ടി. മൃതദേഹത്തോടൊപ്പം രണ്ടു ദിവസം കട്ടിലിൽ കിടന്നു.അമിതമായി മദ്യപിച്ച സച്ചിന്‍ സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞു. ആദ്യം സുഹൃത്ത് വിശ്വസിച്ചില്ല. വീണ്ടും ഇക്കാര്യം ആവർത്തിച്ചപ്പോൾ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി മൃതദേഹം കണ്ടെടുത്തു. മൂന്നു വർഷമായി ഇവർ വാടകവീട്ടിൽ ഒരുമിച്ച് ജീവിക്കുകയായിരുന്നു. സച്ചിൻ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.പങ്കാളിയെ കൊലപ്പെടുത്തി പുതപ്പിൽ പൊതിഞ്ഞ് സൂക്ഷിക്കുകയും, രണ്ട് ദിവസം മൃതദേഹത്തോടൊപ്പം കഴിയുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
0
ചൊവ്വാഴ്ച, ജൂലൈ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.