കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർഥികൾ ഇനി നടൻ മമ്മൂട്ടിയുടെ ജീവചരിത്രവും പഠിക്കും. രണ്ടാംവർഷ ചരിത്ര വിദ്യാർഥികളുടെ മലയാള സിനിമയുടെ ചരിത്രം എന്ന മേജർ ഇലക്ടീവ് കോഴ്സിലാണ് മമ്മൂട്ടിയുടെ ജീവചരിത്രവും ഉൾപ്പെടുത്തിയിട്ടുള്ളത്.
അദ്ദേഹം മഹാരാജാസിന്റെ ഭാഗമാണെന്നും അത് അഭിമാനവുമാണെന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. മമ്മൂട്ടിയെക്കൂടാതെ മഹാരാജാസ് പൂർവ വിദ്യാർഥിയായിരുന്ന ദാക്ഷായണി വേലായുധന്റെ ജീവിതവും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന്റെ സാംസ്കാരിക ചരിത്രം പഠിപ്പിക്കുന്ന ഒരു കോഴ്സുണ്ട്. അതിൽ ആ കോഴ്സിൽ ഓരോ വകുപ്പിനും അവരുടേതായ രീതിക്ക് ഡിസൈൻ ചെയ്യാം. നമ്മുടെ കലാലയം പ്രാദേശികമായിട്ട് ഏറ്റവും അടുത്ത് നിൽക്കുന്നവരേയും പ്രധാനപ്പെട്ട ആൾക്കാരെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മലയാള സിനിമ ചരിത്രം എന്ന് പറയുമ്പോൾ മമ്മൂട്ടിയുടെ പേരില്ലാതെ പോവില്ലല്ലോ. അദ്ദേഹം മഹാരാജാസിന്റെ ഭാഗമാണ്. അത് അഭിമാനവുമാണ്. അദ്ദേഹത്തെ അടയാളപ്പെടുത്തി തന്നെയാണ് കോളേജിന്റെ ചരിത്രം നിലനിൽക്കുക എന്നുള്ള ഒരു ബോധ്യം കോളേജിനുണ്ടെന്നും മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഷജില പറഞ്ഞു.
മഹാരാജാസിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുള്ളവരെയെല്ലാം ഇത്തരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിഎ ഓണേഴ്‌സ് ചരിത്ര വിദ്യാര്‍ത്ഥികളുടെ സിലബസിലാണ് ദാക്ഷായണി വേലായുധന്റെ ജീവിതവും പഠന വിഷയമായി ഉള്‍പ്പെടുത്തിയത്. കൂടാതെ പണ്ഡിറ്റ് കറുപ്പൻ, മഹാരാജാസ് കോളജിലെ ആദ്യ പിന്നാക്കക്കാരനായ പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എസ് വേലായുധൻ തുടങ്ങിയവരും സിലബബസിന്റെ ഭാഗമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.