തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം : ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

തുർക്കി : തുർക്കിലും ഗ്രീസിലും കാട്ടുതീ വ്യാപനം രൂക്ഷം. ഏഥൻസ് അടക്കം ഗ്രീസിലെ അഞ്ച് പ്രധാനയിടങ്ങളിൽ തീയണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.തുർക്കിയുടെ വടക്കു പടിഞ്ഞാറൻ മേഖലകളിൽ കാട്ടുതീ വ്യാപനം രൂക്ഷമാണ്.ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. തെക്കൻ തുർക്കിയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് ആയി. രാജ്യത്ത് രേഖപ്പെടുത്തുന്ന റെക്കോഡ് താപനില ആണിത്.

ജൂൺ അവസാനം മുതൽ ദിവസേന നിരവധി സ്ഥലങ്ങളിൽ കാട്ടുതീ പടരുകയും രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറൻ പ്രവിശ്യകളായ ഇസ്മിർ, ബിലെസിക് എന്നിവയെ സർക്കാർ ദുരന്തമേഖലകളായി പ്രഖ്യാപിച്ചിരുന്നു.

ഗ്രീസിൽ ശക്തമായ കാറ്റ് നിലനിൽക്കുന്നത്‌ തീപിടുത്തം തുടരാൻ കാരണമായിട്ടുണ്ട്‌. തീ അണയ്‌ക്കുന്നതിന്‌ വേണ്ടി ആറ് അഗ്നിശമന വിമാനങ്ങൾക്കായി രാജ്യം യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസത്തിൽ നിന്ന് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്‌

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !