ലോകപ്രശസ്ത സംഗീത ബാന്‍ഡായ കോള്‍ഡ്പ്ലേയുടെ പരിപാടിക്കിടെ അവിചാരിതമായി ക്യാമറയില്‍പതിഞ്ഞ ദൃശ്യത്തിലൂടെ പ്രശസ്തിനേടിയ യു.എസ് കമ്പനിയാണ് അസ്ട്രോണമര്‍. സംഗീത പരിപാടിക്കിടെ കമ്പനിയുടെ മുന്‍ സിഇഒ ആന്‍ഡി ബൈറണും എച്ച്ആര്‍ മേധാവി ക്രിസ്റ്റിന് കാബോട്ടും അടുത്തിടപഴകുന്ന വീഡിയോ ദൃശ്യം വൈറലായതോടെ അസ്ട്രോണമറും ലോകശ്രദ്ധനേടി. ബൈറണ്‍ സിഇഒ സ്ഥാനത്തുനിന്നും കാബോട്ട് എച്ച്ആര്‍ മേധാവി സ്ഥാനത്തുനിന്നും രാജിവെച്ചു. എന്നാല്‍ ഇതോടെ കാര്യങ്ങള്‍ അവസാനിച്ചില്ല. കോള്‍ഡ്പ്ലേയുടെ പ്രധാന ഗായകന് ക്രിസ് മാര്‍ട്ടിന്റെ മുന്‍ഭാര്യ ഗ്വിനെത്ത് പാല്ട്രോയെ കമ്പനിയുടെ താത്കാലിക വക്താവായി നിയമിച്ചുകൊണ്ട് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് അസ്ട്രോണമര്‍.
അയണ്‍ മാന്‍ അടക്കമുള്ള സിനിമകളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടിയാണ് ഗ്വിനെത്ത് പാല്‍ട്രോ. കമ്പനിയെ പ്രതിനിധീകരിച്ച് അവര്‍ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പാല്‍ട്രോ വിവരിക്കുന്നതാണ് ഒരു വീഡിയോയിലുള്ളത്. കമ്പനിയുടെ ഏറ്റവും പുതിയ എഐ, ഡാറ്റാ ഉല്‍പ്പന്നങ്ങളുടെ പ്രചാരണ ചുമതലയും അവര്‍ക്കുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. കമ്പനിയുടെ സോഷ്യല്‍ മീഡിയ ടീം എങ്ങനെ പിടിച്ചുനില്ക്കുന്നു എന്ന് വിവരിക്കുന്ന വീഡിയോയും സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന കമ്പനിയുടെ ബിയോണ്ട് അനലിറ്റിക്സ് കോണ്‍ഫറന്‍സിനെക്കുറിച്ച് പാല്‍ട്രോ സംസാരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കോള്‍ഡ്പ്ലേ സംഗീത പരിപാടിയില്‍ കമ്പനിയുടെ മുന്‍ സിഇഒയും മുന്‍ എച്ച്ആര്‍ മേധാവിയും അടുത്തിടപഴകുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ക്യാമറയില്‍ പതിഞ്ഞതിന് പിന്നാലെ അവര്‍ പെട്ടെന്ന് അകന്നുമാറിയതാണ് അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഇരുവരും ഒന്നുകില്‍ വഞ്ചിക്കുകയാണെന്നും അല്ലെങ്കില്‍ വളരെ നാണക്കാരാണെന്നും കോള്‍ഡ്പ്ലേയുടെ പ്രധാന ഗായകന് ക്രിസ് മാര്ട്ടിന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. രംഗങ്ങള്‍ വൈറലായതോടെ അസ്ട്രോണമര്‍ തുടക്കത്തില്‍ ഇരുവരെയും അവധിയില്‍ പ്രവേശിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇരുവരും രാജിവെച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.