കൊച്ചി: ഡാർക്ക്നെറ്റ് വഴി ലഹരിക്കടത്ത് കേസിലെ പ്രതികളെയും വിദേശത്ത് കെറ്റമിൻ കടത്തിയ കേസിലെ പ്രതിയെയും നാലുദിവസത്തെ എൻസിബി കസ്റ്റഡിയിൽ വിട്ട് കോടതി.
കെറ്റമെലോൺ ശൃംഖലയുടെ പ്രധാനി മൂവാറ്റുപുഴ സ്വദേശി എഡിസൺ, സഹപാഠിയും കൂട്ടാളിയുമായ അരുൺ തോമസ്, വിദേശത്തേക്ക് കെറ്റമിൻ അയച്ച കേസിൽ പിടിയിലായ പറവൂർ സ്വദേശി ഡിയോൾ എന്നിവരെയാണ് എറണാകുളം സെഷൻസ് കോടതി എൻസിബി കസ്റ്റഡിയിൽ വിട്ടത്. മൂവാറ്റുപുഴ സബ് ജയിലിലിൽനിന്ന് എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്കുശേഷമാണ് അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയത്.കസ്റ്റഡിയിൽ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും.ഡാർക്ക് വെബിലെ രഹസ്യ പോർട്ടലുകൾ വഴി വർഷങ്ങളായി ഇവർ നടത്തിയ ലഹരി ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കാനും കൂടുതൽ തെളിവുകൾ കണ്ടെത്താനുമാണ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കും. ഡാർക്ക്‌നെറ്റ് വഴി എൻക്രിപ്റ്റ് ചെയ്താണെന്നും ഇത് പരിശോധിക്കാൻ പ്രതികളുടെ സാന്നിധ്യം ആവശ്യമാണ്. അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ ആളുകളുമായാണ് ലഹരി ഇടപാടുകൾ നടത്തിയിട്ടുള്ളത്. ഇതേക്കുറിച്ചും അന്വേഷിക്കും.
ഡാർക്ക്‌നെറ്റ് കേസിൽ ഡിയോളിന്റെ പങ്കും പരിശോധിക്കുകയാണ്. വിശദമായ ചോദ്യംചെയ്യലിനു ശേഷം മാത്രമേ ഇതിൽ വ്യക്തത ലഭിക്കൂ. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ കോടികളുടെ ഇടപാട് നടന്നതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.