ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടക്കുന്ന സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് അന്വേഷണത്തിന് നിര്‍ദേശിച്ച് ഗവർണ്ണർ

തിരുവനന്തപുരം: കേരള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നടക്കുന്ന സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് പോലീസ് അന്വേഷണത്തിന് നിര്‍ദേശിച്ച് ഡിജിപിക്കും ഓഡിറ്റിന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനും ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ നിര്‍ദേശം.

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ചുമതലയേറ്റ വിസി ഡോ. സിസാ തോമസ്, ക്രമക്കേടുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താനുള്ള ഗവര്‍ണറുടെ തീരുമാനം.ഐടി വകുപ്പിന് കീഴിലുള്ള ഡിജിറ്റല്‍ സര്‍വകലാശാലയുടെ പ്രോ ചാന്‍സലര്‍ മുഖ്യമന്ത്രിയാണെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. 

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഓഡിറ്റ് നടത്താറില്ല. ഐടിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുംമറ്റും നടക്കുന്നതിനാല്‍, സാധാരണ സര്‍ക്കാര്‍ചട്ടങ്ങളും സാമ്പത്തിക അളവുകോലുകളും ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബാധകമാക്കാനാകില്ലെന്നായിരുന്നു സര്‍വകലാശാലാ സ്ഥാപനകാലത്തെ നയം. അതിനാല്‍, മറ്റ് സര്‍വകലാശാലകള്‍ക്ക് സമാനമായി ഓഡിറ്റും നടന്നിട്ടില്ല. 

പ്രോജക്ടുകളിലൂടെ സാമ്പത്തികം കണ്ടെത്തേണ്ട വിധത്തിലാണ് സര്‍വകലാശാല വിഭാവനംചെയ്തിരിക്കുന്നത്. ഈ വ്യവസ്ഥതന്നെയാണ് ക്രമക്കേടുകള്‍ക്കും ആയുധമാക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.സര്‍വകലാശാലയുടെപേരില്‍ വരേണ്ട പ്രോജക്ടുകളുംമറ്റും അധ്യാപകര്‍ സ്വന്തംപേരിലുണ്ടാക്കിയ കമ്പനികള്‍ സ്വന്തമാക്കുന്നു. സര്‍വകലാശാലയുടെ വിഭവമുപയോഗിച്ചാണ് ഇതിന്റെ ജോലികളെല്ലാം ചെയ്യുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ ആരംഭിച്ച ഗ്രാഫീന്‍ പദ്ധതിയില്‍ പങ്കാളിയാക്കിയ സ്വകാര്യസ്ഥാപനം ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയതിനുശേഷമാണ് പിറവിയെടുത്തതുതന്നെ. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കും മുന്‍പുതന്നെ ഈ സ്ഥാപനത്തിന് തുകയും കൈമാറി. സ്വകാര്യസ്ഥാപനത്തിന് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് കരാറുകളും.ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനായി സര്‍വകലാശാല പാട്ടത്തിനെടുത്ത് കോടികള്‍ മുടക്കി വികസിപ്പിച്ച കെട്ടിടം സ്വകാര്യകമ്പനികളിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ നല്‍കി

സംശയാസ്പദമായ ണ്ടവൗച്ചറുകളും സുതാര്യമില്ലായ്മയും സാമ്പത്തികകാര്യങ്ങള്‍ സുതാര്യമല്ലാതാക്കി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !