ചങ്ങരംകുളം/എടപ്പാൾ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്ക് പുരോഗമിക്കുന്നു. അനൗദ്യോഗിക കണക്കുകൾ പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നതായാണ് റിപ്പോർട്ട്. പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു.
പ്രാദേശിക തലത്തിൽ വിളംബര ജാഥകൾ
പണിമുടക്കിന് മുന്നോടിയായി ഇന്നലെ ചങ്ങരംകുളം, എടപ്പാൾ പ്രദേശങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വിളംബര ജാഥകൾ സംഘടിപ്പിച്ചു.
വട്ടംകുളം: സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന ജാഥയ്ക്ക് സി. രാമകൃഷ്ണൻ, എ.വി. മുഹമ്മദ്, ടി.എം. രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ചങ്ങരംകുളം: സിഐടിയുവിന്റെ നേതൃത്വത്തിലുള്ള ജാഥയ്ക്ക് ടി. സത്യൻ, പി. വിജയൻ, പി.വി. കുഞ്ഞുമുഹമ്മദ്, ആരിഫ നാസർ എന്നിവർ നേതൃത്വം നൽകി.
എടപ്പാൾ കാലടി: ഇ. രാജുഗോപാൽ, മധു നരിപ്പറമ്പ്, എം.വി. സലാം എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.
എടപ്പാൾ: ഇ. ബാലകൃഷ്ണൻ, പി.പി. ബിജു എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം നൽകിയത്.
ചങ്ങരംകുളത്ത് ഐഎൻടിയുസി, എസ്ടിയു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥയ്ക്ക് പി.ടി. ഖാദർ, കരയിൽ അബ്ദു, ഇ.പി. ഏനു എന്നിവർ നേതൃത്വം നൽകി.
ജനജീവിതം സ്തംഭിച്ചു
ഇന്ന് ചങ്ങരംകുളം, എടപ്പാൾ, നടുവട്ടം എന്നീ പ്രദേശങ്ങളിൽ പണിമുടക്ക് പൂർണ്ണമാണ്. അത്യാവശ്യ സ്വകാര്യ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങളൊന്നും നിരത്തിലോടുന്നില്ല. കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.