പാലാ: സംസ്ഥാന കൃഷിവകുപ്പിൻ്റെ സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ്സ് കൺസോർഷ്യത്തിൻ്റെ ആഭിമുഖ്യത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രമോട്ട് ചെയ്യുന്ന പാലാ സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉടമസ്ഥതയിൽ ആരംഭിക്കുന്ന പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം 14ന് തിങ്കളാഴ്‌ച നടക്കും.
പാലാ രൂപതയുടെ ഉടമസ്‌ഥതയിലുള്ള മുണ്ടുപാലം സ്‌റ്റീൽ ഇൻഡ്യാ കാമ്പസിൽ നിർമ്മാണം പൂർത്തിയായ ഫാക്ടറിക്കെട്ടിടത്തിൻ്റെ ആശീർവാദകർമ്മം ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
മുഖ്യ വികാരി ജനറാൾ മോൺ ജോസഫ് തടത്തിൽ, വികാരി ജനറാൾമാരായ മോൺ ജോസഫ് മലേപ്പറമ്പിൽ, മോൺ ജോസഫ് കണിയോടിക്കൽ, മോൺ സെബാസ്‌റ്റ്യൻ വേത്താനത്ത് എന്നിവർ സഹകാർമ്മികരാകും. മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ അധ്യക്ഷതയിൽ മൂന്നുമണിക്കു ചേരുന്ന സമ്മേളനത്തിൻ്റെ ഉദ്ഘാടനം സഹകരണ, തുറമുഖ, ദേവസ്വം വകുപ്പുകളുടെ മന്ത്രി വി.എൻ. വാസവനും ഫാക്ടറിയുടെ ഔപചാരിക മായ ഉദ്ഘാടനം കൃഷിവകുപ്പു മന്ത്രി പി പ്രസാദും നിർവഹിക്കും.
രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ സ്‌മരണാർത്ഥം എഴുപത്തഞ്ച് മാതൃകാകർഷകരെ ചടങ്ങിൽ ആദരിക്കും. വികാരി ജനറാൾ മോൺ സെബാസ്‌റ്റ്യൻ വേത്താനത്ത് പദ്ധതി വിശദീകരിക്കും. എം.പിമാരായ ജോസ് കെ മാണി, കെ. ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സെബാസ്‌റ്റ്യൻ കുളത്തുങ്കൽ, ചാണ്ടി ഉമ്മൻ, മുൻ എം.എൽഎ പി.സി.ജോർജ്, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, പി. എസ്. ഡബ്ല്യു എസ് ഡയറക്ടർ ഫാ തോമസ് കിഴക്കേൽ, സ്മോൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം മാനേജിങ് ഡയറക്ടർ എസ് രാജേഷ്‌കുമാർ, സ്‌റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ മാനേജിങ് ഡയറക്ടർ സജി ജോൺ,
നബാർഡ് ജില്ലാ മാനേജർ റെജി വർഗീസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോ ജോസ് സി, വ്യവസായവകുപ്പ് ജില്ലാ ജനറൽ മാനേജർ വി.ആർ. രാജേഷ്, ആത്മാ പ്രോജക്ട് ഡയറക്ടർ മിനി ജോർജ്, സ്‌റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ലെൻസി തോമസ്, കൃഷിവിജ്ഞാനകേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജി ജയലക്ഷ്‌മി, കാഞ്ഞി രമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, സാൻതോം ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ സിബി മാത്യു തുടങ്ങിയവർ പ്രസംഗിക്കും.
രാവിലെ പതിനൊന്നിന് പാലാ സാൻതോം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷികപൊതുയോഗം ആരംഭിക്കും ചെയർമാൻ സിബി മാത്യുവിൻ്റെ അധ്യക്ഷതയിൽ പി.എസ്.ഡബ്ല്യു എസ് ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർഡംഗം ജോയി മടിക്കാങ്കൽ പ്രമേയങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിമൽ കദളിക്കാട്ടിൽ വാർഷികറിപ്പോർട്ടും അക്കൗണ്ടന്റ്റ് ക്ലാരീസ് ചെറിയാൻ വാർഷികകണക്കും അവതരിപ്പിക്കും. ഡയറക്ടർ ബോർഡംഗങ്ങളായ പി.വി. ജോർജ് പുരയിടം സ്വാഗതവും ഷീബാ ബെന്നി കൂട്ടുങ്കൽ നന്ദിയും പറയും,
ഒന്നരയ്ക്ക് കാർഷിക മേഖലയിലെ പ്രശ്‌നങ്ങളും സാധ്യതകളും സംബന്ധിച്ച കർഷകസംവാദം നടക്കും. സ്‌റ്റീൽ ഇൻഡ്യാ ഡയറക്ടർ ഫാ. ജോസഫ് താഴത്തുവരിക്കയി ലിൻ്റെ അധ്യക്ഷതയിൽ ഇൻഫാം ദേശീയ ചെയർമാൻ ഫാ. ജോസഫ് ചെറുകരക്കുന്നേൽ സംവാദം ഉദ്ഘാടനം ചെയ്യും ഇൻഫാം രൂപതാ ഡയറക്ടർ ഫാ. ജോസഫ് തറപ്പേൽ മോഡറേറ്ററാകും. വിവിധ കർഷക കമ്പനി സാരഥികളും വിദഗ്ധരും സംസാരിക്കും. പി.എസ്.ഡബ്ല്യു.എസ്. അസിസ്‌റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ സ്വാഗതവും എഫ് പി.ഒ.ഡിവിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ നന്ദിയും പറയും,
കർഷകകൂട്ടായ്‌മകൾ വിവിധ കലാപരിപാടികളും അവരിപ്പിക്കും. പി. എസ്. ഡബ്ല്യു എസ് ടീമംഗങ്ങളായ ജോസ് നെല്ലിയാനി, ടോണി സണ്ണി, ടോണി കാനാട്ട്, ജോയി വട്ട ക്കുന്നേൽ, സാജു വടക്കൻ, ഷിൽജോ തോമസ്, ജസ്‌റ്റിൻ ജോസഫ്, മെർളി ജെയിംസ്, അലീന ജോസഫ്, സൗമ്യാ ജയിംസ്, ജിഷാ സാബു, ആലീസ് ജോർജ്, റീജ ടോം, ലിജി ജോൺ, ജയ്‌സി മാത്യു, ശാന്തമ്മ ജോസഫ്,ഷിജി മാത്യു, ഷൈനി ജിജി, സെലിൻ ജോർജ്, ജിജി സിൻ്റോ, സിൽവിയാ തങ്കച്ചൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുക്കും.
പാലാ ബിഷപ്സ‌് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, വികാരി ജനറാൾ മോൺ. സെബാസ്‌റ്റ്യൻ വേത്താനത്ത്, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ഡയറക്ടറും പാലാ സാൻ തോം എഫ്.പി.ഒ ഡയറക്ടറുമായ ഫാ.തോമസ് കിഴക്കേൽ, അസിസ്‌റ്റൻ്റ് ഡയറക്ടർമാരായ ഫാ. ജോസഫ് താഴ്ത്തുവരി കയിൽ,
ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, പാലാ സാൻതോം എഫ്.പി.ഒ ചെയർമാൻ സിബി മാത്യു കണിയാംപടി, എഫ് പി.ഒ ഡിവിഷൻ മാനേജരും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ ഡാൻ്റീസ് കൂനാനിക്കൽ, ഡയറക്ടർ ബോർഡംഗവും പ്രോജക്ട് ഓഫീസറുമായ പി.വി. ജോർജ് പുരയിടം, സപ്ലിമെൻറ് കമ്മിറ്റി കൺവീനർ ടോണി സണ്ണി തുടങ്ങിയവർ സന്നി ഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.