തിരുവനന്തപുരം : കേരളത്തിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പിഎം കുസും പദ്ധതി കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി മാറുകയാണെന്നും വൈദ്യുത മന്ത്രിയുടെ മൗനാനുവാദത്തോടെയാണ് ക്രമക്കേട് നടന്നതെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിലെ കര്‍ഷകര്‍ക്ക് രണ്ടു കിലോവാട്ട് മുതല്‍ പത്ത് കിലോവാട്ട് വരെ ഉള്ള സൗരോര്‍ജ പ്‌ളാന്റുകള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നതിനായി സൗജന്യമായി വച്ചു നല്‍കാനുള്ള പദ്ധതിയാണിത്. ഇതിനെ അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയിരിക്കുകയാണ് വൈദ്യുത മന്ത്രിയും അനര്‍ട്ടുമെന്നും ചെന്നിത്തല ആരോപിച്ചു.
240 കോടി രൂപയുടെ പദ്ധതിയില്‍ 100 കോടിയില്‍ പരം വരുന്ന ക്രമക്കേടും അഴിമതിയുമാണ് സംഭവിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതു കൊണ്ട് 175 കോടി രൂപ നബാര്‍ഡില്‍ നിന്നു 5.25 ശതമാനം പലിശ നിരക്കില്‍ 7 വര്‍ഷ കാലാവധിയില്‍ വായ്പയായി എടുത്താണ് ഈ 100 കോടി രൂപയുടെ വെട്ടിപ്പ് നടത്തുന്നത് എന്നതാണ് ഏറ്റവും അവിശ്വസനീയം. പണമില്ലെങ്കിലും അഴിമതി ഏതുവിധേയനെയും നടത്തും എന്ന അവസ്ഥയാണിത്.അഞ്ചു കോടി രൂപ വരെ ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചതു മുതല്‍ ക്രമക്കേടുകള്‍ ആരംഭിക്കുന്നു. സര്‍ക്കാരിന്റെ രേഖാമൂലമായ അനുമതിയില്ലാതെ എങ്ങനെയാണ് ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ടെന്‍ഡര്‍ വിളിക്കാന്‍ സാധിക്കുന്നത് എന്നു വ്യക്തമാക്കണം. തന്റെ അധികാരപരിധിക്ക് അപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അനര്‍ട്ട് സിഇഒയ്ക്ക് ധൈര്യം ലഭിച്ചത് എവിടെ നിന്നാണ്. മന്ത്രിയുടെ രഹസ്യ നിര്‍ദേശമില്ലാതെ ഇത്തരമൊരു കാര്യം ഒരുദ്യോഗസ്ഥന് ചെയ്യാന്‍ എങ്ങനെയാണ് ധൈര്യം വരുന്നത്.ഇത് വൈദ്യുത മന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന ക്രമക്കേടാണ് എന്നതു വ്യക്തമാക്കുന്നു. ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്കടക്കം ഉയര്‍ന്ന തുകയില്‍ കോണ്‍ട്രാക്ട് നല്‍കി വന്‍ വെട്ടിപ്പാണ് നടക്കുന്നത്. എവിടെത്തൊട്ടാലും അഴിമതി എന്ന നിലയിലേക്ക് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ തരം താണിരിക്കുന്നു. സൗരോർജ പമ്പുകൾ സ്ഥാപിക്കാനായി കേന്ദ്രസർക്കാർ നിശ്ചയിച്ച ബെഞ്ച് മാർക്ക് റേറ്റിന്റെ ഇരട്ടിയിലേറെ റേറ്റിന് കേരളത്തിൽ ടെൻഡർ നൽകി. 60 ശതമാനം മുതൽ 147 ശതമാനം വരെ റേറ്റ് വർധനയാണ് ഉണ്ടായത്. ഇത് മൊത്തം ഇടപാടിൽ ഏതാണ്ട് 100 കോടി രൂപയുടെ വ്യത്യാസമാണ് വരുത്തിയിരിക്കുന്നത്. ഇതു കൂടാതെ ഗ്രേഡിങ് ഇല്ലാത്ത കമ്പനികൾക്കും ഇതേ നിരക്ക് അനുവദിച്ചു. ഇത് പല കേസിലും അവർ ക്വോട്ട് ചെയ്ത തുകയേക്കാൾ കൂടുതലാണെന്നും ചെന്നിത്തല പറഞ്ഞു."പിഎം കുസും പദ്ധതി, കേരളത്തില്‍ അടുത്ത കാലത്തു നടന്ന ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായി മാറുകയാണ് "രമേശ് ചെന്നിത്തല
0
വെള്ളിയാഴ്ച, ജൂലൈ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.