ലണ്ടന്‍: അഫ്ഗാന് പൗരന്മാരെ ബ്രിട്ടനിലെത്തിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അതീവ രഹസ്യത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതോടെ കുടിയേറ്റത്തിനെതിരെയുള്ള ജനരോഷം അതിന്റെ പാരമ്യതയില്‍ എത്തി നില്‍ക്കുകയാണ്.
അതിനിടയിലാണ് കള്ളബോട്ട് കയറി ബ്രിട്ടനിലെത്തിയ ഒരു അനധികൃത അഭയാര്‍ത്ഥി ഇവിടെയെത്തി മൂന്ന് പേരെ ലൈംഗികാതിക്രമത്തിന് വാര്‍ത്ത പുറത്തു വരുന്നത്. ഇതോടെ അഭയാര്‍ത്ഥികളെ താമസിപ്പിച്ച ഒരു ഹോട്ടലിനു പുറത്ത് കുടീയേറ്റ വിരുദ്ധ പ്രകടനം നടക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമാണ് ഹാദുഷ് ഗെര്‍ബെസിയാസ് കെബാട്ടു എന്ന 38കാരനായ എത്യോപ്യക്കാരന് സ്കൂള്‍ കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.ഈ സംഭവം എസ്സെക്സിലെ എപ്പിംഗില്‍ ഒരു ഹോട്ടലിനും മുന്നില്‍ അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിനും വഴിയൊരുക്കിയതായി ഇന്നലെ കോള്‍ചെസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ വെളിപ്പെടുത്തി. ഇന്നലെ ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇക്കാര്യം പുറത്തു വരുന്നത്. ജൂണ്‍ അവസാനത്തോടെ ചാനല്‍ കടന്ന് കെന്റിലെത്തിയ ഇയാളെ ഏകദേശം നൂറോളം അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരിക്കുന്ന ബെല്‍ ഹോട്ടലിലായിരുന്നു താമസിപ്പിച്ചത്.
ലൈംഗിക പീഡന വിവരം പുറത്തറിഞ്ഞതോടെ ഞായറാഴ്ച ഒരു വലിയ കുടിയേറ്റ വിരുദ്ധ പ്രകടനം തന്നെ നടന്നു. പതിവുപോലെ കുടിയേറ്റത്തെ അനുകൂലിച്ചുകൊണ്ട് 'അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം' എന്ന ബാനര്‍ ഉയര്‍ത്തിയുള്ള കുടിയേറ്റ അനുകൂലികളുടെ പ്രകടനവും നടന്നു. എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ തലവന്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന പട്ടണത്തിലെ ഹോട്ടല്‍ അടച്ചുപൂട്ടണമെന്ന ആവശ്യവും ഉയര്‍ത്തിയിരിക്കുകയാണ്.
എരിതീയില്‍ എണ്ണ ഒഴിക്കുന്നത് പോലെ, പത്ത് ലക്ഷത്തിലധികം കുടിയേറ്റക്കാര്‍ യൂണിവേഴ്സല്‍ ക്രെഡിറ്റ് കൈപ്പറ്റുന്നു എന്ന വിവരം കൂടി പുറത്തു വന്നതോടെ ബ്രിട്ടീഷുകാര്‍ക്കിടയില്‍ കുടിയേറ്റ വിരുദ്ധ വികാരം ശകതമാവുകയാണ്. ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിരുന്ന വിദേശികളുടെ എണ്ണം 8,83,470 ല്‍ നിന്നും 12,60,000 ആയി ഉയര്‍ന്നു എന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്ന കുടിയേറ്റക്കാരില്‍ ഭൂരിഭാഗവും ജോലിയില്ലാത്തവരാണ്. ഇത് സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുമെന്ന വാദവും ശക്തമാണ്. പ്രതിപക്ഷ എംപിമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യൂണിവേഴ്സല്‍ ക്രെഡിറ്റ് കൈപ്പറ്റുന്ന കുടിയേറ്റക്കാരുടെ വിവരം ഇന്നലെ സര്‍ക്കാര്‍ പുറത്തുവിട്ടത്.
സാമൂഹ്യ ക്ഷേമ സംവിധാനത്തില്‍ ലേബര്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് ഈ കണക്കുകള്‍ നല്‍കുന്നതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍, യൂണിവേഴ്സല്‍ ക്രെഡിറ്റ് ബ്രിട്ടീഷ് പൗരന്മാര്ക്ക് മാത്രമായി നിജപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അതാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാതെ ശക്തമായ നടപടികള്‍ ഉടനടി കൈക്കൊള്ളണമെന്നും ക്രിസ് ഫിലിപ്പ്, കീര്‍ സ്റ്റാര്‍മറോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.