ഇന്ത്യയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. അതിനിടെ ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനി വലിയ നവീകരണത്തിനും തയ്യാറെടുക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരം. 2026 മുതല്‍ വിക്ഷേപിക്കാന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ തലമുറ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സ്റ്റാര്‍ലിങ്ക് നെറ്റ്വര്‍ക്കിന്റെ അടുത്ത ഘട്ട നവീകരണത്തോടെ നിലവിലുള്ളതിനേക്കാള്‍ 10 മടങ്ങിലേറെ വേഗം കൈവരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. സ്റ്റാര്‍ലിങ്ക് ഇതിനകം 100-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ലോകമെമ്പാടുമായി ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ അവര്‍ക്കുണ്ട്.
ഇന്ത്യയിലെത്താനുളള നീക്കങ്ങള്‍ സ്റ്റാര്‍ലിങ്ക് കുറച്ചുകാലമായി നടത്തിവരികയാണ്. ഇപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (ഇന്‍-സ്പേസില്‍ -IN-SPACe) ന്റെ അനുമതി ലഭിച്ചതിനാലും സ്പെക്ട്രം ക്ലിയറന്‍സുകള്‍ പൂര്‍ത്തിയായി വരുന്നതിനാലും 2025 അവസാനത്തോടെയോ 2026 ആദ്യത്തോടെയോ അവര്‍ ഇന്ത്യയില്‍ സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 വരെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ജെന്‍1 (Gen1) സാറ്റലൈറ്റ് നെറ്റ്വര്‍ക്ക് പ്രവര്‍ത്തിപ്പിക്കാന്‍ സ്റ്റാര്‍ലിങ്കിന് അനുമതി ലഭിച്ചിട്ടുണ്ട്. ഈ നെറ്റ്വര്‍ക്ക് Ka, Ku ബാന്‍ഡ് ഫ്രീക്വന്‍സികളില്‍ പ്രവര്‍ത്തിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് അതിവേഗ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് എത്തിക്കും. ലളിതമായി പറഞ്ഞാല്‍, ഇന്ത്യയിലുടനീളം ഇന്റര്‍നെറ്റ് ഡാറ്റ അയയ്ക്കാനും സ്വീകരിക്കാനും (അവരുടെ ഉപഭോക്താക്കളില്‍ നിന്നും ഗ്രൗണ്ട് സ്റ്റേഷനുകളില്‍ നിന്നും) നിര്‍ദ്ദിഷ്ട സാറ്റലൈറ്റ് സിഗ്നലുകള്‍ ഉപയോഗിക്കാന്‍ സ്റ്റാര്‍ലിങ്കിന് ഇപ്പോള്‍ ഔദ്യോഗിക അനുമതിയുണ്ട്.
തുടക്കത്തില്‍ ഇന്ത്യയില്‍ 25 Mbps മുതല്‍ 220 Mbps വരെ വേഗം നല്‍കാനാണ് സ്റ്റാര്‍ലിങ്ക് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഏകദേശം 600 മുതല്‍ 700 Gbps വരെ ഡാറ്റാ ശേഷിയും ഉണ്ടാകും. ഫൈബര്‍ നെറ്റ്വര്‍ക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് കുറവാണെന്ന് തോന്നാമെങ്കിലും ശരിയായ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങള്‍ക്ക് ഇതൊരു അനുഗ്രഹമായേക്കാം. ഇതിലും പ്രതീക്ഷ നല്‍കുന്നത് വരാനിരിക്കുന്ന കാര്യങ്ങളാണ്. അടുത്ത വര്‍ഷം വിക്ഷേപിക്കാനിരിക്കുന്ന അടുത്ത തലമുറ ഉപഗ്രഹങ്ങള്‍, ഓരോ ഉപഗ്രഹത്തിനും 1,000 Gbps-ല്‍ (അല്ലെങ്കില്‍ 1 Tbps) കൂടുതല്‍ ഡൗണ്‍ലിങ്ക് ശേഷിയും 200 Gbps-ല്‍ കൂടുതല്‍ അപ്ലിങ്ക് ശേഷിയും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നിലവിലെ ഉപഗ്രഹങ്ങള്‍ നല്കുന്നതിനേക്കാള് യഥാക്രമം 10 മടങ്ങും 24 മടങ്ങും കൂടുതലാണ്.
ഓരോ പുതിയ സ്റ്റാര്‍ലിങ്ക് വിക്ഷേപണത്തിനും നെറ്റ്വര്‍ക്കിലേക്ക് 60 Tbps വരെ ശേഷി ചേര്‍ക്കാന്‍ ഈ വലിയ നവീകരണത്തിലൂടെ സാധിക്കും. ഇതോടെ നഗരങ്ങളിലും വിദൂര ഗ്രാമങ്ങളിലും എല്ലാവര്ക്കും വേഗതയേറിയതും സുസ്ഥിരവുമായ ഇന്റര്‍നെറ്റ് ലഭ്യമാകും. ഇന്ത്യയിലെ നിരക്കുകളുടെ കാര്യത്തില്‍ ഇതുവരെ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ ആഗോള വിലനിലവാരം അനുസരിച്ച്, സാധാരണ സ്റ്റാര്‍ലിങ്ക് കിറ്റിന് ഏകദേശം 33,000 രൂപയും, പ്രതിമാസ പ്ലാനുകള്‍ക്ക് 3,000 രൂപയ്ക്കും 4,200 രൂപയ്ക്കും ഇടയില്‍ നിരക്ക് വന്നേക്കാം എന്നാണ് സൂചനകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.