പാലാ ;പ്രതിപക്ഷത്തിൻ്റെ വാർഡിൽ അംഗൻവാടി നിർമ്മാണം തടസ്സപ്പെടുത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് ഭരണപക്ഷം.പാലാ നഗരസഭയിൽ സ്വന്തമായി അംഗൻവാടി കെട്ടിടം ഇല്ലാത്തവർക്ക് സ്ഥലം സൗകര്യം ഉള്ളവർക്ക് കെട്ടിടം നിർമ്മിച്ച് നൽകുകയെന്നത് നഗരസഭയുടെ ലക്ഷ്യമാണ്.
അതിനായി ഈ സാമ്പത്തിക വർഷം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണ പ്രതിപക്ഷ ഭേദമന്യേ സതി ശശികുമാർ പ്രതിനിധീകരിക്കുന്ന 5-ാം വാർഡ് ,ആ നിബിജോയി പ്രതിനിധീകരിക്കുന്ന 16-ാം വാർഡ് ,ലീനാ സണ്ണി പ്രതിനിധീകരിക്കുന്ന 24-ാം വാർഡ് എന്നിവിടങ്ങിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്.പാലാ നഗരസഭയുടെ വാർഷിക പദ്ധതി രൂപികരണം നഗരസഭ ആദ്യം തന്നെ പൂർത്തികരിച്ചെങ്കിലും ഒരു കൗൺസിലർ പരാതി നൽകിയതിനാൽ ജില്ലാ ആസുത്രണ സമിതിയുടെ അന്തിമ അംഗീകാരം ലഭിക്കാൻ കാലതാമസം നേരിട്ടു.കൂടാതെ പതിനാറാം വാർഡിലെ അംഗൻവാടി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപത്ത് കുടിയാണ് നിർദ്ദിഷ്ട റിങ്ങ് റോഡ് കടന്ന് പോകുന്നതിനാലും അതിൻ്റെ അലൈൻമെൻ്റ് നടപടികൾ അവസാന ഘട്ടത്തിലായതിനാലും അംഗൻവാടി ഇതിന് മുൻപ് നിർമ്മാണം ആരംഭിച്ചാൽ പീന്നീട് ദോഷം വരിയില്ലയെന്ന് പരിശോധിച്ച് എസ്റ്റിമേറ്റ് എടുക്കാൻ എഞ്ചിനയറി ഗ് വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ഭരണപക്ഷത്തെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന അംഗൻവാടികളുടെയും എസ്റ്റിമേറ്റ് നിലവിൽ എടുത്തിട്ടില്ല. ഈ യാഥാർത്യം അറിയാവുന്ന പ്രതിപക്ഷം ഇപ്പോൾ നടത്തുന്ന ആരോപണം തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രിയ നാടകം മാത്രമാണന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ,വൈസ് ചെയർപേഴ്സൺ ബിജിജോ ജോ ,മുൻ ചെയർമാൻമാരായ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ജോസിൻ ബിനോ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.