ചെമ്പുകൊണ്ടുള്ള പാത്രങ്ങള്‍ വീടുകളിലും റെസ്റ്ററന്റുകളിലും വ്യാപകമായി ഉപയോഗിക്കുന്നത് കാണാറില്ലേ. കാണാന്‍ ഭംഗിയുള്ള പാത്രങ്ങളാണിവ. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ലോഹപ്പാത്രങ്ങളാണ് കോപ്പറുകൊണ്ടുള്ളവ. രാവിലെത്തന്നെ വലിയ കോപ്പര്‍ കപ്പുകളില്‍ വെള്ളം കുടിക്കുന്ന പതിവ് പണ്ടുതല്ക്കേ ഇന്ത്യക്കാരിലുണ്ട്. എന്നാല്‍ ഭക്ഷണത്തിന്റേയും ആരോഗ്യത്തിന്റെയും കാര്യങ്ങളില്‍ മാറിച്ചിന്തിക്കുന്ന ഇന്നത്തെ ആളുകള്‍ പുതിയ ശീലങ്ങളിലേക്ക് വഴിമാറിയിരിക്കുകയാണ്.
നൈട്രേറ്റ് അല്ലെങ്കില്‍ കോപ്പര്‍ സിട്രേറ്റ് പോലുള്ള സംയുക്തങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. ഈ രാസപ്രവര്‍ത്തനങ്ങള്‍ ചെമ്പ് ഊര്ന്നിറങ്ങുന്നതിലേക്ക് നയിക്കുന്നു. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.
കോപ്പര്‍ ബോട്ടിലുകള്‍ ആരോഗ്യപരമായ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ കുടിവെള്ളത്തിലെ കോപ്പറിന്റെ അളവ് ഒരു ലിറ്ററിന് 2 മില്ലിഗ്രാം ആയി പരിമിതപ്പെടുത്തണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ(WHO) അഭിപ്രായം. അപ്ലൈഡ് വാട്ടര്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കോപ്പര്‍ പാത്രങ്ങളില്‍ സൂക്ഷിച്ച വെള്ളത്തിലെ കോപ്പറിന്റെ സാന്ദ്രത വിലയിരുത്തിയിരുന്നു.
വെള്ളം സൂക്ഷിക്കുന്ന സമയപരിധിയും അമ്ലത്വവും അനുസരിച്ച് ചെമ്പിന്റെ അളവ് ലിറ്ററിന് 0.009 മുതല്‍ 0.823 മില്ലിഗ്രാം വരെയാണെന്ന് ആ പഠനത്തില്‍ കണ്ടെത്തി. സാധാരണ വെള്ളത്തില്‍ ഈ അളവുകള്‍ അനുവദനീയമായ പരിധിക്കുള്ളില്‍ തുടരാമെങ്കിലും അമ്ലത്തിന്റെ സാന്നിധ്യം ചെമ്പ് വെള്ളത്തില്‍ അലിഞ്ഞുചേരുന്നത് ത്വരിതപ്പെടുത്തുകയും വിഷാംശം ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
കൂടിയ അളവില്‍ കോപ്പര്‍ വയറ്റിലെത്തിയാല് വയറിന് അസ്വസ്ഥതയും കരള്‍ രോഗങ്ങളും നാഡീരോഗങ്ങളും ഉണ്ടാകാമെന്നാണ് മറ്റൊരു പഠനത്തില്‍ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.