ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി; ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു വീണ്ടും ബോംബ് ഭീഷണി. ഇന്നു രാവിലെയും അഞ്ച് സ്‌കൂളുകൾക്കു നേരെ ഭീഷണി ഉണ്ടായി.

ഇതോടെ മൂന്നു ദിവസത്തിനിടെ ഭീഷണി നേരിട്ട സ്ഥാപനങ്ങളുടെ എണ്ണം 10 ആയി. എല്ലാം വ്യാജ ഭീഷണികളായിരുന്നുവെന്നും എന്നാൽ സുരക്ഷാ പരിശോധനകൾ പ്രോട്ടോക്കോൾ പ്രകാരം നടന്നുവെന്നും പൊലീസ് അറിയിച്ചു. സ്കൂൾ ക്യാംപസിൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 8 മണിയോടെയാണ് ഇമെയിൽ ലഭിച്ചത്.

ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂൾ, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്‌കൂൾ, ഹൗസ് ഖാസിലെ മദേഴ്‌സ് ഇന്റർനാഷനൽ സ്‌കൂൾ, റിച്ച്മണ്ട് ഗ്ലോബൽ സ്‌കൂൾ, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയ എന്നിവിടങ്ങളിലാണ് ഇന്ന് ബോംബ് ഭീഷണി എത്തിയത്. ദ്വാരകയിലെ സെന്റ് തോമസ് സ്‌കൂളിന് ഇന്നലെയും സമാന ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചിരുന്നു.  

അഗ്നരക്ഷാ സേന, ബോംബ് ഡിസ്പോസൽ സ്‌ക്വാഡ്, പൊലീസ് എന്നിവർ ചേർന്നായിരുന്നു പരിശോധന. ആദ്യംതന്നെ കുട്ടികളെ സ്കൂളുകളിൽനിന്നു പുറത്തേക്കു മാറ്റി. പിന്നാലെ രക്ഷിതാക്കളെ വിവരം അറിയിച്ചു. ഭീഷണി സന്ദേശത്തിന്റെ പിന്നിലാരെന്ന് തിരിച്ചറിയാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !