ലണ്ടൻ ;'ആൻഡ് നൗ, ദി എൻഡ് ഈസ് നിയർ, ആൻഡ് സോ ഐ ഫേസ് ദി ഫൈനൽ കർട്ടൻ'. ഫ്രാങ്ക് സിനാത്രയുടെ പ്രശസ്ത ഗാനം ഒരുമിച്ച് പാടി സമൂഹമാധ്യമത്തിൽ ശ്രദ്ധനേടി ലളിത് മോദിയും വിജയ് മല്യയും.
ലണ്ടനിലെ ലളിത് മോദിയുടെ വസതിയിൽ അദ്ദേഹം നടത്തിയ ആഡംബര പാർട്ടിയിലാണ് ഇരുവരും ഒരുമിച്ച് പാട്ടു പാടിയത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലായികൊണ്ടിരിക്കുന്നത്.വാർഷിക സമ്മർ പാർട്ടി എന്ന് ലളിത് മോദി വിശേഷിപ്പിച്ച പാർട്ടിയിൽ നിന്നുള്ള ദൃശ്യങ്ങൾ ലളിത് മോദി തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോദികൊപ്പം മുൻ ഐപിഎൽ കമ്മിഷണറും വ്യവസായിയുമായ വിജയ് മല്യയും ചേർന്ന് ഫ്രാങ്ക് സിനാത്രയുടെ 'മൈ വേ' എന്ന ഗാനം ആലപിക്കുന്നതായി വിഡിയോയിൽ കാണാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 310 അതിഥികൾ പങ്കെടുത്ത പാർട്ടിയിൽ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും ഉണ്ടായിരുന്നു. കരോക്കെ ഒരുക്കിയ സംഗീതജ്ഞൻ കാൾട്ടൺ ബ്രാഗൻസയ്ക്കും, ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനും ലളിത് മോദി പ്രത്യേക നന്ദി രേഖപ്പെടുത്തി. സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് ഐപിഎൽ സ്ഥാപക ചെയർമാൻ ലളിത് മോദി 2010ലാണ് ഇന്ത്യ വിടുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ, ഫെമ ലംഘനം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) തുടങ്ങിയ കേസുകളിൽ ലളിത് മോദിക്കെതിരെ ഇഡി നടപടി സ്വീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് ബ്രൂവറീസിന്റെ മുൻ ചെയർമാനും കിങ് ഫിഷർ എയർലൈൻസിന്റെ പ്രൊമോട്ടറുമായ വിജയ് മല്യ 2016-ലാണ് ഇന്ത്യ വിടുന്നത്. വിജയ് മല്യയ്ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുണ്ട്. ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട് പ്രകാരം ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.