ഹിജ്‌റ സന്ദേശ സംഗമവും മോട്ടിവേഷൻ ക്ലാസ്സും.

ഈരാറ്റുപേട്ട: നടക്കൽ മസ്ജിദുൽ അമാന്റെയും ദാറുൽ ഉലൂം മദ്റസയുടെയും ആഭിമുഖ്യത്തിൽ ഹിജ്‌റ സന്ദേശ സംഗമവും വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.

മദ്റസ മാനേജർ സൈനുൽ ആബിദീന്റെ അധ്യക്ഷതയിൽ മഹല്ല് പ്രസിഡന്റ് സിപി അബ്‌ദുൽ ബാസിത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. മസ്ജിദുൽ അമാൻ ചീഫ് ഇമാം ബൽയാ ഖാൻ റഷാദി ഹിജ്‌റ സന്ദേശ പ്രഭാഷണം നടത്തി. പ്രശസ്ത ട്രൈനർ മുഹമ്മദ്‌ ആസിഫ് വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന് നേതൃത്വം നൽകി. 

മഹല്ല് സെക്രട്ടറി റഈസ് മാങ്കുഴക്കൽ ആശംസകൾ അർപ്പിച്ചു... ഹിജ്‌റ കലണ്ടർ മേക്കിങ് ഗ്രീറ്റിഗ് കാർഡ് മേക്കിങ് മത്സരങ്ങളിൽ വിജയികളായ മുഹമ്മദ്‌ ഇർഫാൻ, അംന ഫൈസൽ, അമാന അഷ്‌റഫ്‌, മുഹമ്മദ്‌ ബിലാൽ, ഫൈഹ സുഹാസ്, ഫരീദ മർയം, മുഹമ്മദ്‌ ഇമ്രാൻ, മുഹമ്മദ്‌ മിസ്അബ്,

ഇൻശാ മർയം എന്നിവർക്ക് സമ്മാനദാനം നടത്തി. അബ്‌ദുർറഹീം മളാഹിരി, ഹാഫിസ് ആഷിഖ് മൗലവി, ഇയാസ് സഖാഫി, നസീബ് ബാഖവി, സിറാജ് മൗലവി തുടങ്ങിയവർ സംബന്ധിച്ചു. മദ്റസ സ്വദ്ർ മുഅല്ലിം ത്വയ്യിബ് മൗലവി സ്വാഗതം പറയുകയും സാബിത് അൽഖാസിമി നന്ദി പറയുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !