കെ.പി.സി.സി പ്രസിഡന്റും പുതിയ ഭാരവാഹികളും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ചു

കെ.പി.സി.സി പ്രസിഡന്റും പുതിയ ഭാരവാഹികളും മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനെ സന്ദർശിച്ചു

കോട്ടയം : കെ.പി.സി.സി പ്രസിഡന്റായി നിയമിതനായ  സണ്ണി ജോസഫ് എം.എൽ.എ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായെ സന്ദർശിച്ച് കൂടിക്കാഴ്ച്ച നടത്തി.

കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റ പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരും  കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, ഡി.സി.സി പ്രസിഡന്റ്  നാട്ടകം സുരേഷ്, നഗരസഭാ കൗൺസിലറും സഭാ മാനേജിംഗ് കമ്മിറ്റി അംഗവുമായ  ടോം കോര, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു.

ദേവലോകം അരമനയിൽ മാനേജർ യാക്കോബ് റമ്പാൻ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർഎപ്പിസ്കോപ്പാ എന്നിവർ ചേർന്ന് കെ.പി.സി.സി അധ്യക്ഷനെ സ്വീകരിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network