തൃത്താല കിഴങ്ങുവിള ഗ്രാമമാകുന്നു: സമഗ്ര പദ്ധതിക്ക് തുടക്കം

കൂറ്റനാട്: നാടൻ കിഴങ്ങുവിളകളുടെ കൃഷി പ്രോത്സാഹിപ്പിച്ച് തൃത്താലയെ ഒരു കിഴങ്ങുവിള ഗ്രാമമാക്കി മാറ്റാൻ വിപുലമായ പദ്ധതിക്ക് തുടക്കമാകുന്നു. തൃത്താല ബ്ലോക്കിലെ തിരഞ്ഞെടുക്കപ്പെട്ട 50 പട്ടികജാതി കർഷകരാണ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഓരോ കർഷകനും 25 സെൻറ് സ്ഥലത്ത് വീതം കിഴങ്ങുവിളകൾ കൃഷി ചെയ്യും.

കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം, സുസ്ഥിര തൃത്താല പദ്ധതി, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മരച്ചീനി, മധുരക്കിഴങ്ങ്, കൂർക്ക, ചേന തുടങ്ങിയ കിഴങ്ങുവിളകൾ കൃഷി ചെയ്യാനാവശ്യമായ വിത്തുകളും ഉത്പാദനോപാധികളും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം ലഭ്യമാക്കും.

കൃഷിയിലൂടെ ഉത്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായവില നൽകി കർഷകരിൽനിന്ന് സംഭരിക്കുകയും ചെയ്യും. തൃത്താല ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും കിഴങ്ങുവിളകളുടെ വിത്തുഗ്രാമങ്ങൾ വികസിപ്പിക്കുന്നതിന് ഈ പദ്ധതി സഹായം നൽകും.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റെജീന അധ്യക്ഷയാകും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !