കപ്പൂരിൽ തെരുവുനായ ശല്യം രൂക്ഷം: യൂത്ത് ലീഗ് പഞ്ചായത്തിന് നിവേദനം നൽകി

കപ്പൂർ: കപ്പൂർ പഞ്ചായത്തിൽ രൂക്ഷമായ തെരുവുനായ ശല്യത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കപ്പൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. നിലവിലെ സാഹചര്യം സെക്രട്ടറിക്ക് ബോധ്യപ്പെട്ടതായും എത്രയും പെട്ടെന്ന് നടപടിയെടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഭാരവാഹികൾ അറിയിച്ചു.

തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് നായ്ക്കളെ വന്ധ്യംകരിക്കുക, വാക്സിൻ കുത്തിവെക്കുക, പേവിഷബാധയുള്ളതും അക്രമകാരികളുമായ നായ്ക്കളെ ഉന്മൂലനം ചെയ്യുക എന്നീ മൂന്ന് മാർഗ്ഗങ്ങൾ മാത്രമേ നിലവിൽ സ്വീകരിക്കാൻ കഴിയൂ എന്ന് പഞ്ചായത്ത് സെക്രട്ടറി യൂത്ത് ലീഗ് ഭാരവാഹികളോട് വിശദീകരിച്ചു.

കപ്പൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ആളത്ത്, കുമരനെല്ലൂർ ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് ഫസൽ മാസ്റ്റർ, കെ.എം.സി.സി ഭാരവാഹി ഷെഫീഖ് എം.വി., പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ജുനൈദ് മാരായംകുന്ന് എന്നിവർ നിവേദനം നൽകുന്ന ചടങ്ങിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !