4 ദിവസം 600 കിലോമിറ്ററോളം കടലിൽ തിരകളിൽ പെട്ട് അലഞ്ഞു.. ഒടുവിൽ ബഗ്ലാദേശ് കാർഗോ ഷിപ്പിലെ ജോലിക്കാർ രക്ഷപെടുത്തിയപ്പോൾ. ബംഗാൾ ഉൾക്കടലിൽ ആണ് സംഭവം.നാലു ദിവസത്തോളം ശുദ്ധ വെള്ളമോ ഭക്ഷണമോ ലഭിക്കാതെ ഒഴുകി നടക്കുമ്പോഴാണ്, ഇന്ത്യയിൽ നിന്ന് ബഗ്ലാദേശിലേക്ക് പോയ കാർഗോ കപ്പലിന്റെ ക്യാപ്റ്റന്റ ശ്രദ്ധയിൽ പെടുന്നത്.
കടൽ പ്രക്ഷുദ്ധമായിരുന്നു, ആറു മീറ്ററോളം ഉയരത്തിലായിരുന്നു തിരമാല, 25000 ടൺ ചരക്ക് കപ്പലിൽ ഉണ്ടായിരുന്നു ഈ സാഹചര്യത്തിൽ ഒരു രക്ഷാപ്രവർത്തനം കപ്പലിനെ തന്നെ അപകടത്തിലാക്കാമായിരുന്നു, എങ്കിലും അവർക്ക് ആജീവൻ ഉപേക്ഷിച്ച് മുന്നോട്ട് പോകാൻ തോന്നിയില്ല.
അവസാനം ക്യാപ്റ്റൻ രക്ഷിക്കാൻ തീരുമാനിക്കുക ആയിരുന്നു.തുടർന്ന് ക്രൂവിന് നിർദേശവും നൽകി, കൽക്കട്ടയിലെ ദാസ് എന്ന മൽസ്യതൊഴിലാളി ആണ് അപകടത്തിൽ പെട്ടത്.അദ്ദേഹം ഷിപ്പിലെ ജോലിക്കാർ എറിഞ്ഞിട്ടു നൽകിയ സുരക്ഷാ വലക്കുള്ളിൽ നീന്തി കയറി അത്‌ഭുതകരമായി രക്ഷപ്പെട്ടു.ശേഷം അദ്ദേഹത്തിന് പ്രാഥമിക ശുശ്രുഷകളും ഭക്ഷണവും നൽകി .അദ്ദേഹം ഇപ്പോൾ സുരക്ഷിതനായി ആരോഗ്യത്തോടെ ഇരിക്കുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.