തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്മാര് എത്തിയത് മുള്ളരിങ്ങാട് നിന്ന്. ഇന്നലെയാണ് വീടിനു പുറത്തിറങ്ങിയ കാക്കൂര്‍ ഫ്രാന്‍സീസാണ് പുരയിടത്തില്‍ ആനകള്‍ നില്‍ക്കുന്നത് കണ്ടത്.
പരിസര വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഒത്തു കൂടി പൈനാപ്പിള്‍ തോട്ടത്തില്‍ തമ്പടിച്ചിരുന്ന ആനകളെ തുരത്താന്‍ ശ്രമമാരംഭിച്ചു. ബഹളം വച്ചും പടക്കം പൊട്ടിച്ചും ആനകളെ തുരത്തുന്നതിനിടെയാണ് ഇവ ജനങ്ങള്‍ക്കു നേരെ തിരിഞ്ഞത്. ആനകള്‍ പാഞ്ഞടുത്തപ്പോള്‍ രക്ഷപെടാനുള്ള ഓട്ടത്തിനിടെ ചിലര്‍ താഴെ വീണെങ്കിലും ഇവര്‍ തലനാരിഴയ്ക്ക് രക്ഷപെടുകയായിരുന്നു.ആനകള്‍ പിന്നീട് കാളിയാര്‍ പുഴ കടന്നാണ് കടവൂര്‍ ഭാഗത്തേയ്ക്ക് പോയത്. മുള്ളരിങ്ങാട് വനമേഖലയില്‍ നിന്നാണ് ആനകള്‍ എത്തിയതെന്നാണ് നിഗമനം. ഇവിടെ നിന്നും നാല് കാട്ടാനകള്‍ ഫെന്‍സിംഗ് തകര്‍ത്ത് ജനവാസ മേഖലയിലേയ്ക്ക് കടന്നിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്കുന്ന വിവരം. ഇതില്‍ നിന്നുള്ള രണ്ടാനകളാണ് പയ്യാവ് ഭാഗത്തെത്തിയത്. ആദ്യമായാണ് കാട്ടാനകള്‍ ഇവിടെയെത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ജനവാസമുള്ള പ്രദേശത്തൂടെയാണ് കിലോമീറ്ററുകള്‍ താണ്ടി ആനകള്‍ രാത്രി എത്തിയതെന്നാണ് സൂചന.
ആയിരക്കണക്കിന് ആളുകള്‍ താമസിക്കുന്ന മേഖലയില്‍ കാട്ടാനകള്‍ എത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ അതീവ ഭീതിയിലാണ്. ഇന്ന് കാട്ടാനകള്‍ എത്തിയ ജനവാസ മേഖലയിലേക്ക് ഇനിയും ഇവ വരുവാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്. മുള്ളരിങ്ങാട് വനമേഖലയില്‍ കാട്ടാനക്കൂട്ടം തമ്പടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. കൂട്ടമായി സഞ്ചരിക്കുന്ന ആനകളെ ഉള് കാടുകളിലേക്ക് കയറ്റി വിട്ടാല്‍ മാത്രമേ ഇവ ജനവാസ മേഖലയിലേക്ക് എത്താതിരിക്കൂ.
എന്നാല്‍ അതിനുള്ള ഫലപ്രദമായ നടപടികള്‍ ഒന്നും വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇന്ന് കാട്ടാന വന്ന ഭാഗം വനമേഖലയല്ല. നൂറ്റാണ്ടുകളായി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പൈങ്ങോട്ടൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളിലാണ് കാട്ടാന എത്തിയത്. പല ആളുകളും ആനയുടെ മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.