ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ അന്തിമ അനുമതി

ദില്ലി: ഇലോൺ മസ്കിന്‍റെ കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇന്‍സ്പേസ്.

സ്റ്റാർലിങ്കിന്‍റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്‍റെ അനുമതി ലഭിച്ചത്.നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. 

ഇൻസ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്‍റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 

ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.

ദില്ലി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇന്‍റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷൻ -ഒന്ന്.

ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലടക്കം അതിവേഗ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് തീരുമാനം സഹായകരമാകും. സര്‍ക്കാര്‍ വകുപ്പുകളിൽ നിന്നടക്കം അനുമതി ലഭിച്ചശേഷമായിരിക്കും പ്രവര്‍ത്തനമാരംഭിക്കാനാകുക. അഞ്ചുവര്‍ഷത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്. ബഹിരാകാശ മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യൻ നയത്തിനും പുതിയ തീരുമാനം നിര്‍ണായകമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !