ട്യൂഷനു പോകാത്തതിന് അഞ്ചാംക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചു

ട്യൂഷനു പോകാത്തതിന് അഞ്ചാംക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: ട്യൂഷനു പോകാത്തതിന് അഞ്ചാംക്ലാസുകാരനെ അമ്മയും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി. കുട്ടി അടുത്തദിവസം സ്‌കൂൾ കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ പോത്തൻകോട്ട് പിതാവിന്റെ വീട്ടിലിറങ്ങി കാര്യം പറഞ്ഞു. തുടർന്ന് പിതാവ് കുട്ടിയെ എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന കുട്ടിയുടെ അമ്മ അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരേയാണ് കുട്ടിയുടെ പിതാവ് സജി കഴക്കൂട്ടം പോലീസിൽ പരാതി നൽകിയത്. പോത്തൻകോട് സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയുടെ കൈയിലും കാലിലും മുറിവുകളും അടിയേറ്റ പാടുകളുമുണ്ട്.

അടികൊണ്ട് നിലത്തു വീണിട്ടും കഴുത്തിൽ കുത്തിപ്പിടിച്ച് ഇരുവരും വീണ്ടും അടിച്ചതായും കുട്ടി പറയുന്നു. അമ്മയുടെ സുഹൃത്തിനെ ഇഷ്ടമല്ലെന്ന് പറഞ്ഞതും ഇവരെ പ്രകോപിതരാക്കിയെന്നും കുട്ടി പറയുന്നു. മുൻപും സമാനമായ രീതിയിൽ ഇരുവരും കുട്ടിയെ ഉപദ്രവിച്ചുവെന്നും പരാതിയുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !