ലണ്ടൻ: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് മുന്നേറുന്നു. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 353 റൺസെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് ഒരു ഘട്ടത്തിൽ ഏഴിന് 271 റൺസ് എന്ന നിലയിലായിരുന്ന ഇംഗ്ലണ്ടിനെ, ജാമി സ്മിത്ത് - ബ്രൈഡൻ കാർസ് കൂട്ടുകെട്ടാണ് 350 റൺസ് കടത്തിയത്. എട്ടാം വിക്കറ്റിൽ ഇരുവരും ഇതുവരെ 82 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അർധ സെഞ്ച്വറി നേടിയ സ്മിത്ത് 51* റൺസുമായും കാർസ് 33* റൺസുമായും ക്രീസിലുണ്ട്.
നേരത്തേ, നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജോ റൂട്ട് സെഞ്ചുറി നേടി തിളങ്ങി. 192-ാം പന്തിലാണ് റൂട്ട് തൻ്റെ സെഞ്ചുറി തികച്ചത്. രണ്ടാം ദിനം നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി റൂട്ട് മൂന്നക്കം കടന്നു. താരത്തിൻ്റെ 37-ാം ടെസ്റ്റ് സെഞ്ചുറിയും, ഇന്ത്യയ്‌ക്കെതിരെ ഏഴാമത്തെ സെഞ്ചുറിയും, ലോർഡ്‌സിലെ എട്ടാം സെഞ്ചുറിയുമാണിത്.
സ്കോർ 260-ൽ എത്തിയപ്പോൾ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നേട്ടം സമ്മാനിച്ചു. 110 പന്തിൽ നിന്ന് 44 റൺസെടുത്താണ് സ്റ്റോക്സ് മടങ്ങിയത്. അഞ്ചാം വിക്കറ്റിൽ റൂട്ട് - സ്റ്റോക്സ് സഖ്യം 88 റൺസ് കൂട്ടിച്ചേർത്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.