പാലാ:2025 ലെ ആരോഗ്യ വകുപ്പിൻ്റെ സംസ്ഥാന കായകൽപ് അവാർഡിൽ പാലാ കെ.എം.മാണി സ്മാരക ഗവ:ജനറൽ ആശുപത്രി കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും, കമന്റേഷൻ അവാർഡിൽ കേരളത്തിലെ നാലാം സ്ഥാനവും കരസ്ഥമാക്കി.
2024 -ൽ കമന്റേഷൻ അവാർഡ് കരസ്ഥമാക്കിയ പാലാ ജനറൽ ഹോസ്പിറ്റൽ ഇപ്രാവശ്യം വളരെ ഉയർന്ന ഗ്രേഡോടെ കോട്ടയം ഡിസ്ട്രിക്റ്റിൽ നിന്നും തിരഞ്ഞെടു ക്കപ്പെട്ട ഏക ജനറൽ ഹോസ്പിറ്റൽ ആയി.അഭിമാനകരമായ നേട്ടമാണ് പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രി നേടിയിരിക്കുന്നതെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ നഗരസഭാദ്ധ്യക്ഷൻ തോമസ് പീറ്ററും ആശുപത്രി സൂപ്രണ്ട് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ടി.പി.അഭിലാഷും പറഞ്ഞു.നിരവധിയായ ഘടകങ്ങൾ പരിശോധിച്ചാണ് അവാർഡിന് പരിഗണിച്ചത്.
ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരും മുഴുവൻ ആരോഗ്യ പ്രവർത്തകരുടേയും പ്രതിബന്ധതയോടെയുള്ള കൂട്ടായ പ്രയത്നത്തിൻ്റെ ഫലമാണിതെന്ന് അവർ പറഞ്ഞു. വലിയ രോഗീസൗഹൃത വികസന പദ്ധതികളാണ് ഈ വർഷം നടപ്പാക്കുന്നതെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.