അടി, ഇടി.. വീണ്ടും ഇടിയോട് .. ഇടി, ഓടി ഇറങ്ങി ഇന്ത്യന്‍ കുടുംബം, സംഭവം ഡബ്ലിൻ ബസ്സില്‍ വീഡിയോ

അടി,  ഇടി.. വീണ്ടും ഇടിയോട് .. ഇടി, ഓടി ഇറങ്ങി ഇന്ത്യന്‍ കുടുംബം,  സംഭവം ഡബ്ലിൻ ബസ്സില്‍ വീഡിയോ 

വംശീയ ആക്രമണങ്ങൾ നേരിടുന്ന വിദേശ ഇന്ത്യക്കാരുടെ എണ്ണം സമീപകാലത്തായി വളരെ ഉയര്‍ന്നു. ഏതാനും ദിവസങ്ങൾ മുൻപ് സമാനമായ ഒരു സംഭവം ഓസ്ട്രേലിയയില്‍ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. പാര്‍ക്കിങ് സ്ഥലത്ത്‌ അക്രമികള്‍ ഇന്ത്യന്‍ വംശജനായ ഒരാളുടെ കൈ കത്തി ഉപയോഗിച്ച് മുറിച്ചു. വേര്‍പെട്ട കൈ ഒടുവില്‍ ഡോക്ടർമാര്‍ തുന്നി പിടിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ അയര്‍ലണ്ടില്‍ ഒരു 40 വയസ്സുകാരനെ ആക്രമിച്ചു കൊല്ലാറാക്കി. ഇയാള്‍ നിലവില്‍ അയര്‍ലണ്ടില്‍ ഡബ്ലിൻ താല ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തുടര്‍ന്ന് നിരവധി സംഘടനകള്‍ പ്രതിഷേധം നടത്തി. ആ സംഭവത്തിന് ശേഷമാണ് പുതിയ ആക്രമണ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

അയര്‍ലണ്ടില്‍ ഡബ്ലിൻ സിറ്റി ബസിൽ വച്ച് ഇന്ത്യക്കാരന്‍റെ മുഖമിടിച്ച് തകർത്ത് ഡബ്ലിൻ കുട്ടി ആക്രമണം വീണ്ടും, അയർലണ്ടിൽ ഇന്ത്യക്കാർക്കെതിരായ വംശീയ ആക്രമണം വര്‍ധിച്ചു എന്ന് ഇത് മൂലം മനസ്സിലാക്കാന്‍ കഴിയും. ഒരു ബസ് യാത്രയ്ക്കിടയിൽ ഇന്ത്യൻ യുവാവിനെ ഡബ്ലിൻ സ്വദേശിയായ കൗമാരക്കാരൻ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നെങ്കിലും പിന്നീടത് നീക്കം ചെയ്യപ്പെട്ടു.

ക്രൂരമായ ആക്രമണം നടന്നത് ഡബ്ലിനിലെ ഒരു ബസ് യാത്രയ്ക്കിടെയാണ്. പ്രദേശവാസിയായ മുഖംമൂടി ധരിച്ച ഒരു കൗമാരക്കാരൻ യാതൊരുവിധ പ്രകോപനവും ഇല്ലാതെ ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ യുവാവിനെ പിന്നില്‍ നിന്നും മർദ്ദിക്കുകയായിരുന്നു. ഈ സമയം ഇരയാക്കപ്പെട്ട യുവാവിന്‍റെ പിതാവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു വെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോ ദൃശ്യങ്ങളിൽ യുവാവിനൊപ്പം ഒരു യുവതിയെയും കാണാം. ബസില്‍ ഇരിക്കവെ പിന്നില്‍ നിന്നും മുഖത്തും തലയ്ക്കും നിരവധി തവണ ഇടിക്കുന്നത് വീഡിയോയില്‍ കാണാം.

ക്രൂരമായ രീതിയില്‍ യുവാവ് അക്രമിക്കപ്പെടുന്നു. നിരവധി തവണയാണ് ഇയാളുടെ തലയ്ക്കും മുഖത്തും അക്രമി ഇടിക്കുന്നത്. എന്നാല്‍ മര്‍ദ്ദനമേൽക്കുമ്പോൾ ശബ്ദം കൊണ്ട് പോലും പ്രതിഷേധിക്കാന്‍ യുവാവ് തയ്യാറാകുന്നില്ല. എന്നാല്‍ യുവാവ് ശബ്ദം കൊണ്ട് പോലും പ്രതിഷേധിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നില്ല എന്നത് ചിലര്‍ക്ക് ഇത് AI വീഡിയോ ആണെന്ന് തോന്നുന്നതിന് ഇടയാക്കി. 

ചിലപ്പോള്‍ ചെവിയില്‍ ഇയര്‍ ഫോൺ വച്ചിരിക്കുന്നത് ആകാം അതിനാല്‍ കുട്ടി പുറകില്‍ നടക്കുന്ന കാര്യങ്ങള്‍ ആദ്യം അറിയുന്നുണ്ടാവില്ല, ആദ്യം കളി പോലെ ഇടിയ്ക്കാന്‍ ശ്രമിക്കുന്നത് കാണാം തുടര്‍ന്ന് അതിശക്തമായി പിടികൂടി ഇടി യ്ക്കുന്നു. അതിനിടെ പിന്നില്‍ നിന്നും ഇടിയ്ക്കുന്ന മുഖം മൂടി വച്ച കുട്ടിയുടെ ഇടി മുഖത്ത് എത്തുമ്പോള്‍ എന്തോ ചെവിയില്‍ നിന്നും വീണു പോകുന്നത് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

മറിച്ച് ഇടി താങ്ങാനാകാതെ ഇയാളും കൂടെയുണ്ടായിരുന്ന യുവതിയും എഴുന്നേറ്റ് ബസില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. അടുത്ത് ഇരിക്കുന്ന സ്ത്രീ ഇയാളെ പിടിച്ചു വലിച്ച് കൊണ്ട് പോകുന്നു. ചിലപ്പോള്‍ എന്തെങ്കിലും വൈകല്യം ബാധിച്ച കുട്ടിയും ആകാം പ്രതികരണം ഇല്ലായ്മ കാഴ്ചയിൽ സംശയം ജനിപ്പിക്കുന്നു. 

എന്താണ് വിദ്വേഷ കാരണം.. ?

ആദ്യ സംഭവം ഒന്നും അല്ല, ആദ്യ കുടിയേറ്റം മുതല്‍ ആക്രമണവും വംശീയ വിദ്വേഷവും നിലവില്‍ ഉണ്ട്. കുടിയേറ്റക്കാര്‍ വന്ന് ജോലി, കളയുന്നു ആനുകൂല്യങ്ങള്‍ വാങ്ങുന്നു, വീടുകള്‍ ലഭിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. തദ്ദേശീയമായി കൂട്ട് കൂടില്ല, കൂടിയാലും മിക്കവാറും കൂട്ടില്ല അതാണ്‌ സത്യം. അവരുടെ തൊലിയുടെ നിറം അല്ല, കുടിയേറ്റക്കാര്‍ക്ക്, ഇതെല്ലാം തദ്ദേശ ജനതയ്ക്ക് വിദ്വേഷം ജനിപ്പിക്കുന്ന കാരണങ്ങൾ ആണ്. 

ഇത് കൂടുതല്‍ ബാധിക്കുക സാധാരണയായി വിദ്യാര്‍ഥികളെയും വാഹനം ഇല്ലാത്ത കുടിയേറ്റക്കാരെയും ആണ്. ജോലിയ്ക്ക് വേണ്ടിയും തിരിച്ചും കൂടുതല്‍ ലോക്കല്‍ സ്ഥലങ്ങളിലും റോഡുകളിലും അസമയത്ത് ഇവര്‍ക്ക്‌ യാത്ര ചെയ്യേണ്ടി വരുന്നു. ഇത് ആക്രമണം നടത്താന്‍ എളുപ്പവഴി ഒരുക്കുന്നു. അയര്‍ലണ്ടില്‍  മുമ്പ് കാശ് കിട്ടാന്‍ ഡെലിവറി നടത്തുന്ന ആളുകളെ ആക്രമിച്ചിരുന്നു. 

മിക്ക വിദേശ രാജ്യങ്ങളിലും പോലീസ് കുട്ടികളെ പിടികൂടില്ല, എന്ന തിരിച്ചറിവ് അതേ ആക്രമണ പാത പിന്തുടരുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ആഴ്‌ച അവസാനം വീട്ടില്‍ കുട്ടികളെ നോക്കാതെ പാര്‍ട്ടികളില്‍ മുഴുകുന്ന മാതാപിതാക്കളും ഇതിന് സഹായം നല്‍കുന്നു. കുട്ടികള്‍ക്ക് ചിലവിനു കാശ് നല്‍കുന്ന സമ്പ്രദായം മിക്ക സാധാരണ വീടുകളിലും ഇല്ല പകരം ചില്ലറ ജോലികള്‍ ചെയ്യാന്‍ അനുവാദം ഉണ്ട്. അത് ചെയ്തും ചെയ്യാതെയും കളവും മദ്യവും മയക്കു മരുന്നും പോലുള്ള അവസ്ഥയാണ് കുട്ടികള്‍ക്ക് ഇടയില്‍ കൂടുതലും.  അതായത് ആഴ്ച അവസാനം വീട്ടില്‍ കാണുന്ന സമയം കുട്ടികള്‍ക്ക് കുറവാണ്‌, അവര്‍ സമൂഹത്തില്‍ ആണും പെണ്ണും ഒരു പോലെ വളരുന്നു,  ജീവിക്കുന്നു,  അക്രമവാസന സ്വാഭാവികമായും സമൂഹത്തിന്റെ സൃഷ്ടിയായി വളരുന്നു.

എന്നാല്‍ കുടിയേറ്റക്കാരുടെ കുട്ടികള്‍ വീട്ടില്‍ തുടരുന്നു, അവരെ പുറത്തിറക്കി വിട്ടാല്‍ ഉണ്ടാകുന്ന വംശീയ പ്രശ്‌നങ്ങള്‍ കാരണം  കുടിയേറ്റക്കാര്‍ കുട്ടികളെ വീട്ടില്‍ ഇരുത്തുന്നു, അവര്‍ ജീവിക്കുന്ന ആ പരിമിതമായ വീടിന്റെ പരിസരത്ത് മാത്രം ഒതുങ്ങുന്നു. 

കുടിയേറ്റക്കാരുടെ എണ്ണം ഉയര്‍ന്നപ്പോള്‍ ഈ ആക്രമണം വീഡിയോ ആയി കൂടുതൽ പുറത്ത്‌ വരാന്‍ തുടങ്ങി.  കൂടാതെ പണ്ടത്തെ പോലെ എന്തും സഹിക്കാന്‍ തയ്യാറായ ജനത അല്ല ഇപ്പോള്‍ വിദേശത്ത് എത്തുന്നത്, കൂടാതെ മൊബൈല്‍ യുഗം,  അതിനാല്‍ ആക്രമണ വീഡിയോ അപ്പോള്‍ തന്നെ പുറംലോകം കാണുന്നു.  

വിദേശികള്‍ക്ക് നമ്മുടെ തൊലിയുടെ നിറം കാണുമ്പോള്‍ തുടങ്ങുന്ന ബുദ്ധിമുട്ട് ചില്ലറ അല്ല,  അവര്‍ എല്ലാ രാജ്യത്തും നമ്മള്‍ ജോലിക്ക് വന്നവര്‍ എന്ന രീതിയില്‍ മാത്രം കാണാന്‍ ആഗ്രഹിച്ചു, നമ്മൾ അവരെക്കാള്‍ വളരുന്നതും പണി ചെയ്തു പണം ഉണ്ടാക്കി സമൂഹത്തില്‍ ജീവിക്കുന്നതും താത്പര്യം ഉണ്ടാകുന്നില്ല. അതിനാല്‍ പുതിയ വാഹനം വാങ്ങുന്നതും വീട് വയ്ക്കുന്നതും അവര്‍ എന്നും പ്രശ്നമാണ്.  

ഇന്ത്യ എപ്പോഴും മൂന്നാംകിട രാജ്യം ആയാൽ മതി, അവിടെ ഉള്ള ചേരി പ്രദേശത്തെ വീഡിയോയും അവര്‍ക്ക് ചാരിറ്റി നല്‍കുന്നതും കാണിക്കുന്ന വീഡിയോ വിദേശ രാജ്യങ്ങളില്‍ വിവിധ ചാനലുകളും ആവേശത്തോടെ സംപ്രേഷണം ചെയ്യുന്നു. കൂടുതല്‍ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിക്കുന്നു. സ്ട്രീറ്റ്, ഫുഡ് വീഡിയോ പകര്‍ത്തുന്നു. വിറ്റ് കാശ് ആക്കുന്നു.

എന്നാല്‍ വികസനം, നല്ല ടൗണുകള്‍, വീടുകള്‍, സംസ്കാരം കാണിക്കുന്ന വീഡിയോ അപൂര്‍വ്വം, അക്രമം,  വെള്ളപ്പൊക്കം, യുദ്ധം, ഇതൊക്കെ അവര്‍ താത്പര്യം കാട്ടുന്നു.  അതായത് അവര്‍ക്ക് നമ്മൾ കുടിയേറ്റ തൊഴിലാളികള്‍ ആണ്.. അങ്ങനെയേ കാണൂ.. അപ്പോള്‍ കരുതി ജീവിക്കുക.. ഒറ്റപ്പെടുന്ന അവസ്ഥയില്‍ പ്രതിരോധം അന്യമാണ്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !