രണ്ടു സീസണുകളിലായി പുറത്തിറങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പര സാത് നിഭാന സാത്തിയയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ദേവോലിന ഭട്ടാചാര്യ. ഇപ്പോഴിതാ നിറത്തിന്റെ പേരിൽ മകനെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
തന്റെ ഏഴ് മാസം പ്രായമുള്ള മകന്റെ നിറത്തെ അധിക്ഷേപിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ കമന്റുകൾക്കാണ് ദേവോലിന രൂക്ഷമായ മറുപടി നൽകിയത്.
നിറത്തിൻ്റെ പേരിൽ അധിക്ഷേപിച്ചവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലുകൾ തന്റെ സ്റ്റോറിയിൽ പങ്കുവെച്ചാണ് ദേവോലിന പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ദേവോലിന തന്റെ മകൻ ജോയിയുടെ ഏഴാം മാസം ആഘോഷിച്ചിരുന്നു. മകന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ ചിലർ കുഞ്ഞിന്റെ നിറത്തെക്കുറിച്ച് വർണവിവേചനപരമായ കമന്റുകൾ നടത്തി. കുട്ടിയുടെ അച്ഛൻ്റെ നിറത്തെ വിമർശിച്ചായിരുന്നു പലരും മോശം കമൻ്റുകൾ പങ്കുവെച്ചത്. അച്ഛനെ പോലെ തന്നെയുണ്ടെന്ന കമൻ്റിനുൾപ്പടെ താരം പ്രതികരിച്ചു. വിദ്യാഭ്യാസത്തിൻ്റെ കുറവാണ് പലരും കാണിക്കുന്നതെന്നും ദേവോലിന കുറിച്ചു.
2022- ലാണ് ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം ദേവോലിന ഭട്ടാചാര്യയും ഷാൻവാസ് ഷെയ്ഖും വിവാഹിതരാകുന്നത്. പിന്നാലെ ഇതര മതസ്ഥർ തമ്മിലുളള വിവാഹത്തിനും സമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും മാതാപിതാക്കളായത്. തൻ്റെ ജിം ട്രെയിനർ കൂടിയായിരുന്ന ഷാൻവാസുമായുള്ള സൗഹൃദത്തെ കുറിച്ചും ബിഗ്ബോസ് താരം കൂടിയായ ദേവോലിന പലപ്പോഴും സമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.