ബിഹാർ വോട്ടർ പട്ടിക പരിഷകരണത്തിൽ പ്രതികരണവുമായി സുപ്രീംകോടതി....

ന്യൂഡൽഹി : ബിഹാർ വോട്ടർ പട്ടിക പരിഷകരണത്തിൽ പ്രതികരണവുമായി സുപ്രീംകോടതി. പട്ടികയില്‍ നിന്ന് വോട്ടമാരെ കൂട്ടത്തോടെ ഒഴിവാക്കിയാൽ ഇടപെടുമെന്ന് സുപ്രീകോടതി പറഞ്ഞു. വിജ്ഞാപനത്തിൽ നിന്ന് വ്യതിചലിച്ചാലും ഇടപെടുമെന്നും നിയമാനുസൃതമായി ഇടപെടണമെന്നും കോടതി അറിയിച്ചു.

ബിഹാർ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കോടതിയിൽ തുടരുന്ന വാദത്തിനിടെയിലാണ് സുപ്രീംകോടതിയുടെ പരാമർശം. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഹർജിയിൽ ഉന്നയിച്ചിരുന്നത്.ജീവിച്ചിരിക്കുന്ന പലരും മരണപ്പെട്ടു എന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. അങ്ങനെയുണ്ടായിട്ടുണ്ടോ എന്ന് ബോധ്യപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം സുപ്രീംകോടതി നൽകിയിരുന്നു. കരട് വോട്ടർ പട്ടികയിൽ പോരായ്മയുണ്ടെങ്കിൽ അത് ഹർജിക്കാർ അറിയിക്കണമെന്നും കോടതി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !