കൽപറ്റ :മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11 കോടി രൂപ എത്തിയപ്പോഴും സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.19 കോടി രൂപ മാത്രം.
സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്ന് 21.42 കോടി രൂപയും സിഎംഡിആർഎഫിൽനിന്ന് 86.78 കോടി രൂപയും സംസ്ഥാന സർക്കാരിൽനിന്നു ലഭ്യമായ തുകയിൽനിന്ന് ഈ മാസം വരെ ചെലവഴിച്ചെന്നാണു വിവരാവകാശനിയമപ്രകാരം വയനാട് കലക്ടറേറ്റിൽനിന്നു ലഭിച്ച മറുപടി.നൂറുകണക്കിനു പേർ തുടർചികിത്സയ്ക്കായി ആശുപത്രികൾ കയറിയിറങ്ങുമ്പോഴും, ഗുരുതരമായി പരുക്കേറ്റ 37 പേർക്കു മാത്രമേ ചികിത്സാ സഹായം (18.86 ലക്ഷം) നൽകിയിട്ടുള്ളൂവെന്നും വിവരാവകാശ മറുപടിയിൽ വ്യക്തം. ചില സന്നദ്ധസംഘടനകൾ വീടുനിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിക്കഴിഞ്ഞിട്ടും മാർച്ച് 24ന് തറക്കല്ലിട്ട സർക്കാരിന്റെ ടൗൺഷിപ്പിൽ മാതൃകാവീട് നിർമാണം പോലും പൂർത്തിയായിട്ടില്ല.
അതേസമയം, ഉരുൾജലം ഒലിച്ചെത്തിയ പുന്നപ്പുഴയുടെ നവീകരണത്തിനായി മാത്രം 195.55 കോടി അനുവദിച്ച് പ്രവൃത്തി പുരോഗമിക്കുകയാണ്. കേന്ദ്രവായ്പയിൽനിന്നാണ് ഈ തുക. കേന്ദ്ര സഹായമില്ലെന്നതിനാൽ ദുരന്തബാധിതർക്കുള്ള ഉപജീവനബത്ത ഇടയ്ക്കു മുടങ്ങിയിട്ടുപോലും പുഴ നവീകരണത്തിനായി കോടികൾ അനുവദിക്കുന്നതിനായിരുന്നു മുൻഗണന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.