അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ

കോവളം: കാറിൽ കടത്തിക്കൊണ്ടുവന്ന അരക്കിലോ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേരെ അറസ്റ്റുചെയ്തു. ഒൻപത്‌ ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽനിന്നു പിടികൂടി.

സിറ്റി ഡാൻസാഫ് സംഘമാണ് ബൈപ്പാസിലെ കോവളം ജങ്ഷനിൽ വെച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു.വട്ടിയൂർക്കാവ് ഐഎഎസ് കോളനിയിൽ വാടകയ്ക്കു താമസിക്കുന്ന ശ്യാം(35), സുഹൃത്ത് രശ്മി(31), ആര്യനാട് കടുവാക്കുഴി കുരിശ്ശടിയിൽ നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ(24), രാജാജിനഗർ ഫ്ളാറ്റ് നമ്പർ 219ൽ താമസിക്കുന്ന സഞ്ജയ്(26) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ കുട്ടികളും കാറിലുണ്ടായിരുന്നു. കുട്ടികളെയും സംഘത്തിൽ ഉൾപ്പെടുത്തി ഉല്ലാസയാത്രയ്ക്കുപോയി മടങ്ങിവരുന്നുവെന്ന വ്യാജേനയാണ് സംഘമെത്തിയത്.

കൊല്ലം ചാത്തന്നൂരിൽനിന്ന് മൂന്നുമാസം മുൻപ് പണയത്തിനെടുത്ത കാറിലായിരുന്നു സംഘം മയക്കുമരുന്ന് കടത്തിയത്. രണ്ടു ദിവസം മുൻപ് തിരുവനന്തപുരത്തുനിന്ന് ബസിൽ ശ്യാമും രശ്മിയും കുട്ടികളും ബെംഗളൂരുവിലെത്തി. തുടർന്ന് മയക്കുമരുന്നുമായി ഇവർ തമിഴ്‌നാട്ടിലെ കാവല്ലൂരെത്തി. 

ശേഷം സുഹൃത്തുക്കളായ മുഹമ്മദ് നൗഫലിനും സഞ്ജയിനുമൊപ്പം കന്യാകുമാരിയിലെത്തി. കന്യാകുമാരിയിൽനിന്ന് തീരദേശ റോഡുവഴിയെത്തുമ്പോഴാണ് കോവളത്തുവെച്ച് പിടിയിലായത്. കാറിൽ സംഘം മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരം ഡാൻസാഫ് സംഘത്തിനു ലഭിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !