കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം ശക്തമാക്കാൻ ഇന്ത്യാ സഖ്യം, ഓൺലൈൻ മീറ്റിങ്ങിൽ ആശയകുഴപ്പം തുടരുന്നു..

ന്യൂഡൽഹി :പാർലമെന്റ് സമ്മേളനം 21നു തുടങ്ങാനിരിക്കെ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന് മൂർച്ച കൂട്ടാൻ ഇന്ത്യാസഖ്യം നേതാക്കൾ ഒരേ വേദിയിലെത്തുന്നു.

പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ, വിദേശകാര്യനയം, വോട്ടർ പട്ടികയിലെ സമഗ്ര പരിഷ്കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാസഖ്യം പാർട്ടികളുടെ നേതാക്കൾ നാളെ വെർ‍ച്വലായി യോഗം ചേരും. പല ഇന്ത്യാസഖ്യം നേതാക്കൾക്കും യോഗത്തിന് ക്ഷണം ലഭിച്ചു. ആർജെഡി നേതാവ് തേജസ്വി യാദവ് ഇക്കാര്യം സ്ഥിരീകരിച്ചു.

എന്നാൽ, ചില നേതാക്കളുടെ അസൗകര്യം പ്രമാണിച്ചു യോഗം മാറ്റിവയ്ക്കുമെന്ന അഭ്യൂഹവുമുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കിയെങ്കിലും അതിനു ശേഷം ഇന്ത്യാസഖ്യം നേതാക്കൾ യോഗം ചേർന്നിട്ടില്ല. 

ആവശ്യങ്ങളോടു യോജിക്കുന്നുണ്ടെങ്കിലും കോൺഗ്രസുമായി അഭിപ്രായ ഭിന്നത തുടരുന്ന തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുത്തേക്കില്ല. തേജസ്വി യാദവ്, എം.കെ. സ്റ്റാലിൻ തുടങ്ങിയവർ പങ്കെടുത്തേക്കും. കഴിഞ്ഞ വർഷം ജൂൺ ഒന്നായിരുന്നു ഇന്ത്യാസഖ്യം പാർട്ടികൾ ഔദ്യോഗികമായി യോഗം ചേർന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !