മനുഷ്യക്കടത്ത് പോലുള്ള ആരോപണങ്ങൾ സഭയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്നത് ഇതാദ്യമല്ല ; ഡോ.സുരേന്ദ്ര ജെയിൻ.

ന്യൂഡൽഹി∙ ഛത്തീസ്ഗഡിലെ ദുർഗിൽ ‌മലയാളി കന്യാസ്ത്രീകളായ പ്രീതി മേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായതിൽ പ്രതികരണവുമായി വിശ്വഹിന്ദു പരിഷത്ത് വക്താവ് ഡോ.സുരേന്ദ്ര ജെയിൻ. 

മനുഷ്യക്കടത്ത്, നിയമവിരുദ്ധ മതപരിവർത്തനം എന്നീ കുറ്റങ്ങൾ കന്യാസ്ത്രീകൾ ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയെന്നും മനുഷ്യക്കടത്ത് പോലുള്ള ആരോപണങ്ങൾ വളരെക്കാലമായി സഭയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്നതാണെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു. വാർത്താ ഏജൻസിയായി എഎൻഐയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

‘‘മനുഷ്യക്കടത്ത്, നിയമവിരുദ്ധ മതപരിവർത്തനം എന്നീ പ്രവർത്തനങ്ങളിൽ അവർ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തി. അവർക്ക് അനുകൂലമായി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ ചില കോൺഗ്രസ് എംപിമാർ പാർലമെന്റ് പരിസരത്ത് പ്രതിഷേധിച്ചു. മനുഷ്യക്കടത്ത് പോലുള്ള ആരോപണങ്ങൾ സഭയ്‌ക്കെതിരെ ഉന്നയിക്കപ്പെടുന്നത് ഇതാദ്യമല്ല. ഇത് വളരെ നിർഭാഗ്യകരമാണ്. അവരെ പിന്തുണയ്ക്കരുത്. സേവനത്തിന്റെ മറവിൽ അവർ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം’’– സുരേന്ദ്ര ജെയിൻ പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ മതപരിവർത്തന വിരുദ്ധ നിയമം നിലവിലുണ്ടെന്നും മതപരിവർത്തനങ്ങൾ നിരോധിക്കാൻ കേന്ദ്രം പൊതുനിയമം കൊണ്ടുവരണമെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു. 

അതേസമയം, ‌5 ദിവസമായി ജയിൽ കഴിയുന്ന കന്യസ്ത്രീകളുടെ ജാമ്യാപേക്ഷ സെഷൻ‌സ് കോടതി തള്ളി. കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. ബിലാസ്പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും നിർദേശിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ കന്യാസ്ത്രീകൾക്ക് ജയിലിൽ തുടരേണ്ടിവരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !