രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ചു ;ഭീകരരെ വധിച്ച് സുരക്ഷാസേന.

ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ആക്രമണത്തിനുശേഷം ഭീകരര്‍ക്ക് ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാനായില്ല. ആക്രമണം ഉണ്ടായെന്ന വിവരം സുരക്ഷാ ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രി അമിത് ഷായ വിവരം അറിയിച്ച ഉടനെ തന്നെ അദ്ദേഹം ഭീകരർ രാജ്യംവിട്ടുപോകരുതെന്ന നിർദ്ദേശമാണ് സുരക്ഷാസേനയ്ക്ക് നല്‍കിയത്. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച് ഭീകരരെ സുരക്ഷാസേന അക്ഷരാര്‍ഥത്തില്‍ തടയുകയായിരുന്നു.

ആക്രമണം നടത്തിയ ഭീകരര്‍ക്ക് ഒരുതരത്തിലും രക്ഷപ്പെടാനുള്ള അവസരം നല്‍കരുതെന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ആഭ്യന്തരവകുപ്പും ഉറപ്പിച്ചിരുന്നു. പഹല്‍ഗാമില്‍ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കശ്മീരിലേക്ക് തിരിയ്ക്കുന്നതിനുമുന്‍പ് തന്നെ ഭീകരര്‍ ഒരുതരത്തിലും പാകിസ്താനിലേക്ക് മടങ്ങരുതെന്ന നിര്‍ദേശം അമിത് ഷാ നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ഇതോടെ ആക്രമണത്തിനുശേഷം ഭീകരര്‍ നീങ്ങാനിടയുള്ള എട്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള പാത അടയ്ക്കുകയാണ് സേന ആദ്യം ചെയ്തത്. പിന്നാലെ നടത്തിയ തിരച്ചിലിലൂടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനായി ഭീകരര്‍ ഉപയോഗിച്ച തുരങ്കങ്ങള്‍ സുരക്ഷാസേന കണ്ടെത്തുകയും അവ മൂടുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികള്‍ ഭീകരരുടെ സഞ്ചാരത്തെ നിയന്ത്രിക്കുകയും രക്ഷപ്പെടാനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്തു. ഭീകരരെ ഏറ്റവും ചെറിയ പരിധിക്കുള്ളില്‍ തളച്ചിട്ട് സമ്മര്‍ദത്തിലാക്കുകയും ചെറുത്തുനില്‍ക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്തതിലൂടെ രക്ഷപ്പെടാമെന്നുള്ള ഭീകരരുടെ വ്യാമോഹത്തെ നശിപ്പിച്ചു.

ഇതിലൂടെ കുറഞ്ഞ സമയപരിധിയ്ക്കുള്ളില്‍തന്നെ ഭീകരരെ കണ്ടെത്താനും വധിക്കാനും സുരക്ഷാസേനയ്ക്ക് സാധിച്ചു. പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരരുടെ പക്കലുണ്ടായിരുന്ന തോക്കുകള്‍ അവസാനമായി ഉപയോഗിച്ചത് വിനോദസഞ്ചാരികള്‍ക്ക് നേര്‍ക്കായിരുന്നുവെന്നും പരിശോധനകള്‍ വ്യക്തമാക്കിയിരുന്നു.

ദിവസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്ത സുലൈമാന്‍ ഷായെ സുരക്ഷാസേന വധിച്ചത് ഓപ്പറേഷന്‍ മഹാദേവ് എന്ന ദൗത്യത്തില്‍ സുലൈമാന്‍ ഷാ ഉള്‍പ്പെടെ മൂന്ന് ഭീകരവാദികളെയാണ് സൈന്യം വധിച്ചത്. ഭീകരവാദികളുടെ നീക്കങ്ങളേക്കുറിച്ച് സുരക്ഷാസേനയ്ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ജൂലായ് ആദ്യം തന്നെ ഭീകരവാദികളുടെ ആശയവിനിമയത്തിന്റെ വിവരങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തിരുന്നു

നേരിട്ടും ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെയും ഭീകരവാദികളുടെ സന്ദേശങ്ങള്‍ പിടിച്ചെടുത്തതോടെ ഇവരുടെ നീക്കങ്ങള്‍ വ്യക്തമായി. ഭീകരവാദികള്‍ ഉപയോഗിച്ച ചൈനീസ് നിര്‍മിത അള്‍ട്രാ ഹൈ ഫ്രീക്വന്‍സി റേഡിയോ (വാക്കി ടോക്കി) ഉപയോഗിച്ചുള്ള ആശയവിനിമയത്തെ പറ്റിയുള്ള വിവരങ്ങളാണ് സുരക്ഷാസേനയ്ക്ക് ലഭിച്ചത്.സാധാരണ റേഡിയോ സന്ദേശങ്ങള്‍ പോലെ ഇവ ചോര്‍ത്തിയെടുക്കാനാകില്ല. ഇവ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയിട്ടാണ് ഒരു സിസ്റ്റത്തില്‍നിന്ന് മറ്റൊന്നിലേക്ക് പോവുക. എന്നാല്‍ ഈ ഫ്രീക്വന്‍സിയിലുള്ള ആശയവിനിമയം നടന്നുവെന്നതിന്റെ ഇലക്ട്രോണിക് മാപ്പിങ് കണ്ടെത്താനാകും. അങ്ങനെയാണ് ഭികരവാദികള്‍ ദാചീഗാം വനമേഖലയിലുണ്ടെന്ന് കണ്ടെത്തിയത്.

ഈ വിവരങ്ങള്‍ പിന്തുടര്‍ന്ന സുരക്ഷാസേന ഭീകരവാദികള്‍ ലിദ്വാസില്‍ മഹാദേവ കുന്നിന് സമീപം വനത്തിലൊളിച്ചുവെന്ന് വ്യക്തമായതോടെയാണ് ഓപ്പറേഷന് തുടക്കം കുറിച്ചത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള ഭീകരവിരുദ്ധ നടപടിക്ക് അങ്ങനെ ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരുമിട്ടു. ഏതാണ്ട് 14 ദിവസത്തോളമായി ഈ ഭീകരവാദികള്‍ക്ക് പിന്നാലെയായിരുന്നു സുരക്ഷാസേന.സൈന്യവും ജമ്മു കശ്മീര്‍ പോലീസും സിആര്‍പിഎഫും സംയുക്തമായാണ് സൈനിക നടപടി തുടങ്ങിയത്. വനമേഖലയില്‍ പോരാട്ടം നടത്താനുള്ള ഗറില്ലാ യുദ്ധമുറകളില്‍ പരിശീലനം ലഭിച്ചവരായിരുന്നു ഭീകരവാദികളെന്നാണ് സുരക്ഷാസേന നല്‍കുന്ന വിവരം.

സൈനിക നടപടിയിലൂടെ വധിച്ച മൂന്ന് പേരും പാക് ഭീകരവാദികളാണ്. ഇവരില്‍നിന്ന് എകെ-47, യുഎസ് നിര്‍മിത എം-4 കാര്‍ബൈന്‍, റൈഫിളില്‍നിന്ന് പ്രയോഗിക്കാവുന്ന 17 ഗ്രനേഡുകള്‍, വെടിയുണ്ടകള്‍ നിറച്ച മാഗസിനുകള്‍ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. ഇത്രവലിയ ആയുധശേഖരം കാണിക്കുന്നത് ഇവര്‍ മറ്റൊരു വലിയ ആക്രമണത്തിന്റെ തയ്യാറെടുപ്പിലായിരുന്നു എന്നാണ്. പാക് സൈന്യത്തിന്റെ കമാന്‍ഡോ വിഭാഗമായ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പില്‍ (എസ്എസ്ജി) സേവനമനുഷ്ടിച്ചതിന് ശേഷമാണ് സുലൈമാന്‍ ഷാ ലഷ്‌കറിന്റെ ഭാഗമായത്. 2023-ലാണ് ഇയാള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത് എന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് 2024 ഒക്ടോബറില്‍ സോനാമാര്‍ഗ് തുരങ്കനിര്‍മാണ തൊഴിലാളികള്‍ക്കെതിരായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടായിരുന്നു. അന്നത്തെ ആക്രമണത്തില്‍ ഏഴ് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ബാരാമുള്ളയില്‍ പോലീസിന് നേരെയുണ്ടായ ആക്രമണത്തിലും സുലൈമാന്‍ ഷായ്ക്ക് പങ്കുണ്ട്. പഹല്‍ഗാമുള്‍പ്പെടെ ജമ്മുകശ്മീരില്‍ ഉടനീളമുണ്ടായ ആറ് ഭീകരാക്രമണങ്ങളില്‍ സുലൈമാന്‍ ഷായ്ക്ക് നേരിട്ട് പങ്കാളിത്തമുണ്ടായിരുന്നു. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ സുലൈമാന്‍ ഷായ്ക്ക് വേണ്ടി സംസ്ഥാനത്തെ വനമേഖലകളും ഗ്രാമങ്ങളിലെ വീടുകളുമടക്കം സുരക്ഷാ സേന അരിച്ചുപെറുക്കിയിരുന്നു.കശ്മീരില്‍ വലിയ ആക്രമണങ്ങള്‍ നടത്താന്‍ ഭീകരര്‍ ഉദ്ദേശിച്ചിരുന്നു എന്ന് തെളിയിക്കുന്ന തെളിവുകളാണ് ഇവരുടെ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !