കോട്ടയം: കോട്ടയത്ത് കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി. തിടനാടിന് സമീപം മൂന്നാംതോട് കുരിശുപള്ളി ചിറ്റാറ്റിൻകര റോഡിലെ തോടിനോട് ചേർന്നുള്ള കലുങ്കിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്.
റോഡിനോട് ചേർന്ന് ഒഴുകുന്ന തോട്ടിൽ തുണിയലക്കാൻ എത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. പാലക്കാടുനിന്നെത്തി കൂലിപ്പണികൾ ചെയ്തിരുന്ന ലക്ഷ്മണൻ എന്നയാളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം.ഇയാൾ റോഡിലെ കല്ലിലിരുന്ന് മദ്യപിക്കവെ മറിഞ്ഞുവീണതാകാമെന്നാണ് സംശയം. വർഷങ്ങളായി തിടനാടും പരിസരവും കേന്ദ്രീകരിച്ചാണ് ഇയാൾ ജീവിച്ചുവന്നിരുന്നത്. പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.