കവര്‍ച്ച കേസിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ലോക്കല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

ചാവക്കാട്: കോടതി പരിസരത്തു നടന്ന കവര്‍ച്ച സംബന്ധിച്ച കേസിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന സിപിഎം ലോക്കല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മാർച്ച്.


യൂത്ത് കോൺഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റി ചാവക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധം കനക്കുകയും പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിമറിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. കെപിസിസി മുന്‍ അംഗം സി.എ. ഗോപപ്രതാപന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷര്‍ബനൂസ് പണിക്കവീട്ടില്‍ അധ്യക്ഷനായി.

കേസില്‍ ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള മറ്റ് രണ്ടു പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !