എടപ്പാൾ : പത്മപ്രഭാ പുരസ്കാരം നേടിയ ശ്രീ ആലങ്കോട് ലീലാകൃഷ്ണന് സ്നേഹാദരങ്ങളും ബഷീർ സാഹിത്യ ചർച്ചകളുമായി പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറി ക്ലബ് ബഷീർ ദിനാചരണത്തിനു തുടക്കം കുറിച്ചു.
ആലങ്കോട് അദ്ദേഹത്തിന്റെ വസതിയിൽ ചെന്നാണ് കുട്ടികൾ പൊന്നാടയും സ്നേഹോപഹാരവും നൽകി ആദരിച്ചത്. ബഷീറിന്റെ കൃതികളെക്കുറിച്ചും ആ കൃതികൾ വളരെ എളുപ്പം മനുഷ്യമനസ്സിനെ സ്വാധീനപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ലളിതമായ ഭാഷയിൽ ജീവിതം തുറന്നു കാണിക്കുന്ന കൃതികളാണ് അദ്ദേഹത്തിന്റെതെന്നും ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
കുട്ടികൾ അദ്ദേഹത്തിന്റെ സാഹിത്യ ലോകത്തേക്കുള്ള കാൽവെപ്പുകളെ കുറിച്ചും അതിലേക്ക് അദ്ദേഹത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളെക്കുറിച്ചും ആരാഞ്ഞു. കുട്ടിക്കാലത്തെ എന്റെ അധ്യാപകർ തന്നെയാണ് എന്നെ സാഹിത്യ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് എന്നും അദ്ദേഹത്തിന്റെ സ്കൂൾ പഠന - സാഹിത്യ ലോക വിശേഷങ്ങളും കുട്ടികളുമായി പങ്കിടുകയും ചെയ്തു.
തനിക്ക് ഒരുപാട് ആദരവ് കിട്ടിയിട്ടുണ്ടെങ്കിലും കുട്ടികൾ നേരിട്ട് വസതിയിൽ വന്ന് ആദരിച്ചത് ആദ്യമായിട്ടാണെന്നും തനിക്ക് അതിൽ വളരെയധികം സന്തോഷം തോന്നുന്നു എന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഈ കുരുന്നുകൾ നാളെയുടെ നന്മനിറഞ്ഞ സമൂഹത്തിൻ ഉടമകൾ ആവണമെന്നും കുട്ടികൾക്ക് നല്ലൊരു സന്ദേശവും നൽകി. ഇതുപോലുള്ള സാഹിത്യ ചർച്ചകൾക്ക് കുട്ടികളെ വിധേയരാക്കിയ അധ്യാപകരെയും സ്കൂൾ പ്രിൻസിപ്പാൾ എ വി സുഭാഷ്, സെക്രട്ടറി ഹസ്സൻ മൗലവി എന്നിവരെയും വളരെ പ്രശംസാർഹമായ വാക്കുകൾ കൊണ്ട് അഭിനന്ദിക്കുകയും ചെയ്തു. അധ്യാപകരായ അർഷദ് കൂടല്ലൂർ, വിജി. കെ.വി,ബിന്ദു.സി, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.