ചെമ്മലമറ്റം : ജലന്ധർ രൂപതയുടെ ബിഷപ് മാർ ജോസ് തെക്കുംചേരികുന്നേലിന് മാതൃ ഇടവകയായ ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ ഞായറാഴ്ച - [- ഇന്ന് ] സ്വീകരണം നല്കും- സ്വീകരണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി -വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അറിയിച്ചു ഞായാറാഴ്ച വൈകുന്നേരം നാല് മണിക്ക് മാർ ജോസ് തെക്കുംചേരികുന്നേലിന്റെ നേതൃർത്വത്തിൽ സമൂഹബലി തുടർന്ന് പാരിഷ്ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട് അധ്യക്ഷത വഹിക്കും സംസ്ഥാന ജലവിഭവ് വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം.ഉദ്ഘാടനം ചെയ്യും - കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ മുഖ്യപ്രഭാക്ഷണം നടത്തും.
ആന്റോ ആന്റണി MP,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA , മുൻ MLA പി.സി. ജോർജ് , ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് , പഞ്ചായത്ത് പ്രസിഡന്റ് സ്ക റിയാച്ചൻ പൊട്ടനാനി ബ്ലോക്ക് മെമ്പർമാരായമിനി സാവിയോ, ജോസഫ് ജോർജ് ,വാർഡ് മെമ്പർ ലിസി തോമസ് എന്നിവർ ആംശസകൾ അർപ്പിക്കും, വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ സ്വാഗതവും , അസി.വികാരി ഫാ. ജേക്കബ് കടുതോടിൽ കൃതജ്ഞതയും അർപ്പിക്കും. ആയിരം ഇടവകാംഗങ്ങൾ ഉള്ള ചെമ്മലമറ്റം - ഇടവകയിൽ നിന്ന് 2 മെത്രാൻമാരും , 52 വൈദിക ശ്രേഷ്ഠരും , 180 സന്യസ്തരും -ചെമ്മലമറ്റം ഇടവകയിൽ നിന്ന് ഉണ്ട് . രാജ്ഘോട്ട് രൂപതയുടെ മുൻ അധ്യക്ഷൻ മാർഗ്രഗറി കരോട്ടമ്പ്രറിയിൽ ആണ്- ഇടവകയിൽ നിന്നുള്ള ആദ്യ മെത്രാൻ --മിഷൻ ലീഗ് സ്ഥാപക നേതാവ് പിസി എമ്പ്രാഹം പല്ലാട്ടുകുന്നേലിന്റെ ഇടവക കുടിയാണ് ചെമ്മലമറ്റം പള്ളി ഇടവകയുടെ പ്രിയപുത്രനെ സ്വികരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഇടവക സമൂഹം ഒരുക്കിയിരിക്കുന്നത്മാർ - ജോസ് തെക്കും ചേരികുന്നേലിന് ചെമ്മലമറ്റം ഇടവകയിൽ സ്വീകരണം ഇന്ന്
0
ഞായറാഴ്ച, ജൂലൈ 27, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.